"നജസ്സി"ന്റ ചിത്രീകരണം കോഴിക്കോട് തുടരുന്നു
- വാർത്ത - ലേഖനം
വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദനും മുരളി നീലാംബരിയും ചേർന്ന് നിർമ്മിക്കുന്ന പത്താമത് ചലച്ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു .ഒരു "അശുദ്ധ കഥ" എന്ന ടാഗ് ലൈനാണ് പടത്തിനുള്ളത്.
2019ൽ മികച്ച കഥക്കുളള സംസ്ഥാന പുരസ്കാരം നേടിയ വരി - ദ സെന്റൻസ് എന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് ആണ് നജസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കുവിയെന്ന നായ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രത്തിൽ കൈലാഷ്, ടിറ്റോ വിൽസൺ, സജിത മഠത്തിൽ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, അമ്പിളി സുനിൽ, ദേവരാജ്, രമേഷ് കാപ്പാട് തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു. മലബാറിലെ ഒരു ഗ്രാമത്തിൽ ഒരു തെരുവ് നായ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് കഥാതന്തു എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.
ബാനർ: വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസ്, നിർമാണം-ഡോക്ടർ മനോജ് ഗോവിന്ദൻ, മുരളി നീലാംബരി.
കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കിയത് ശ്രീജിത്ത് പൊയിൽക്കാവാണ്. കോ-റൈറ്റർ: റഫീഖ് മംഗലശ്ശേരി, ഡി.ഒ.പി : വിപിൻ ചന്ദ്രൻ,എഡിറ്റിങ്ങ്: രതിൻ രാധാകൃഷ്ണൻ, സംഗീതം: സുനിൽ കുമാർ പി.കെ, ഗാനരചന: ഡോ: സി രാവുണ്ണി, മുരളി നീലാംബരി,ബാപ്പു വെള്ളിപ്പറമ്പ്, കല: വിനീഷ് കണ്ണൻ കോസ്‌റ്റൂംസ്: അരവിന്ദ് കെ.ആർ. മേയ്ക്കപ്പ്: ഷിജി താനൂർ, പ്രൊഡക്ഷൻ കൺട്രോളർ - കമലേഷ്, സ്റ്റിൽസ് രാഹുൽ ലൂമിയർ, PRO എ സ് ദിനേശ്.