അമ്പത് വായനശാലയ്ക്ക് അഞ്ഞൂറ് പുസ്തകം. മാതൃകയായി വിപഞ്ചിക ഗ്രന്ഥശാല ബെൽബൺ.
മലയാളികളുടെ വായനാശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഓസ്ട്രേലിയയിലുള്ള മെൽബണിലെ വിപഞ്ചിക ഗ്രന്ഥശാലയും മിത്ര പബ്ലിക്കേഷനും ചേർന്ന്, കേരളത്തിലെ വിവിധ വായനശാലകളിലേയ്ക്ക് പുസ്തകങ്ങൾ സൗജന്യമായി നൽകി.
ഇതിൽ, സ്ക്കൂൾ ലൈബ്രറികളും പഞ്ചായത്ത് വായനശാലകളും കലാ-കായിക സമിതി വായനശാലകളും ഉൾപ്പെടും.
പുസ്തകങ്ങളുമായുള്ള യാത്രയിൽ പലപ്പോഴായി, പുസ്തകങ്ങളെ ആർത്തിയോടെ സമീപിച്ച പലരേയും ഓർത്തുവെച്ചിരുന്നു എന്നും; ഈ അവസരത്തിൽ അവരോട് അന്വേഷിച്ച്, അവൻ നിർദ്ദേശിച്ച വായനശാലകളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത് എന്നും മിത്ര പബ്ലിക്കേഷൻ ഭാരവാഹി കൂടിയായ ജയരാജ് മിത്ര പറഞ്ഞു.
ഇതിൽ എൽ പി, യുപി സ്ക്കൂളുകൾക്ക് ബാലസാഹിത്യ കൃതികൾ മാത്രവും പൊതുവായനശാലകൾക്ക് എല്ലാതരം പുസ്തകങ്ങളും നൽകുന്ന രീതിയിലാണ് ഈ പദ്ധതി ഒരുക്കിയതെന്ന് വിപഞ്ചികയുടെ ഭാരവാഹിയായ സഞ്ജയ് പരമേശ്വരൻ അറിയിച്ചു.
രണ്ടു വർഷം മുൻപ് തൃശ്ശൂർ,പാലക്കാട് ജില്ലകളിലെ സ്ക്കൂൾ ലൈബ്രറികളെ കേന്ദ്രീകരിച്ചു നടത്തിയ സമാന പ്രവർത്തനത്തിൽ ലൈബ്രറികളിൽ നിന്നും ഉദ്ദേശിച്ച പ്രതികരണം ലഭിക്കാത്തതിനേത്തുടർന്നാണ് ഇത്തവണ വായനശാലകളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പുതിയൊരു രീതി പരീക്ഷിച്ചതത്രേ. ഈ വഴിയാണ് കൂടുതൽ ശരി എന്ന്, പുസ്തകം ലഭിച്ചവരുടെ സന്തോഷത്തോടെയുള്ള തുടർ പ്രതികരണങ്ങളിൽ നിന്നും ഭാരവാഹികൾ തിരിച്ചറിയുന്നു.
പുസ്തകങ്ങൾ സ്വീകരിച്ചവർ
ഈ പുസ്തകങ്ങൾ വായിച്ച്, ഒരു ആസ്വാദനമോ നിരൂപണമോ തയ്യാറാക്കി നൽകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടത്രേ. അത്തരം വായനശാലകളെയാണ് ഇനിയുമുള്ള തുടർ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു.
മിത്ര പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച, ജയരാജ് മിത്രയുടെ,
ആകെ മൊത്തം എത്ര ഹനുമാൻ, വിഷ്ണുപ്പെണ്ണ് വിളമ്പിത്തരും, കോട്ടുവായക്കെത്ര വയസ്സായി, കണ്ണനാരാ മോൻ എന്നീ പുസ്തകളും മിത്രയുടെ തന്നെ പുസ്തകങ്ങളായ ഞാൻ ഫാൻസ് അസോസിയേഷൻ, അമ്പട ദൈവങ്ങളേ എന്നീ പുസ്തകങ്ങളും
കഴിഞ്ഞ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുകൂടിയായ വി കെ കെ രമേഷിൻ്റെ,
ഹൂ ഈസ് അഫ്രൈഡ് ഓഫ് വി കെ എൻ, സ്പിരിച്വൽ വാർ, മൊസാർട്ട് എന്നീ പുസ്തകങ്ങളും
ശാലിനി മേനോൻ്റെ,
മേഘമുത്തശ്ശിയുമായുമാണ് വിതരണം ചെയ്ത പുസ്തകങ്ങൾ.