കുലം നോക്കി ചിരിക്കുന്നവൻ്റെ മുഖത്ത് തുപ്പണം
എ. സെബാസ്റ്റ്യൻ
ബഹിഷ്കൃതൻ ഏത് കാലത്തിലും അത് തന്നെയായിരിക്കും എന്ന വിചാരത്തിൽ തുടങ്ങി ഭൂമിയുടെയും നിലനിൽപ്പിൻ്റെയും രാഷ്ട്രീയം പറയുന്ന പ്രഥുൻ രചനയ്ക്ക് ഉണ്ണി ആറിൻ്റെ കഥയെടുത്ത് പുറത്താക്കപ്പെട്ടവൻ്റെ കഥ രംഗത്ത് അനുഭവിപ്പിച്ച് ജീവിച്ചു തീർത്ത വിടുമുറൈ വിളയാട്ട് നാടകത്തിൽ നിന്നും യഥാർത്ഥ്യത്തിലേയ്ക്കെത്തുന്നു.
വരത്തരെ സ്വീകരിച്ച് ഇരുത്തിയ വീട്ടുകാർ വരത്തരായി മാറിയ കുടിയേറ്റ ചരിത്രം പറയുക മാത്രമല്ല. അതിനെതിരെ ശബ്ദമുയർത്തിയവരെ തച്ച് തകർക്കുന്ന ഭരണകൂട ഭീകരതയുടെ ഇന്നത്തെ അവശേഷിപ്പിൻ്റെ പക്ഷം പിടിക്കുന്നിടത്താണ് കാലഘട്ടത്തോട് നീതി പുലർത്തുന്ന നാടകമെന്ന് കാഴ്ചക്കാരെ കൊണ്ട് സമ്മതിപ്പിക്കുന്നത്. കാടും മേടും കൈയ്യടക്കി ആർത്തി തീരാതെ കിടപ്പാടം വരെ കൈയ്യേറുന്ന ഭീകരതയാണ് നാടകം പറയുന്നത് എന്ന് പറഞ്ഞാൽ ആർക്കും കുറ്റപ്പെടുത്തുവാൻ കഴിയില്ല. ഉള്ളിൻ്റെ ഉള്ളിൽ മെരുങ്ങാത്ത ആഢ്യൻ മറഞ്ഞിരിക്കുന്നുണ്ടെന്ന് തന്നെയാണ് ഉറപ്പിച്ച് പറയുന്ന ത്. ഞങ്ങൾ എല്ലാവരെയും ഉൾ ക്കൊള്ളുന്ന സമൂഹമാണെന്ന് ഉറക്കെ പറയുന്നതിൻ്റെ പിന്നാ ലെയാണ് മാറ്റി നിർത്തപ്പെടേ ണ്ടവൻ്റെ രാഷ്ട്രീയം ഉയർന്ന് വരുന്നത്. എല്ലാ കെട്ടുപാടുകളും പൊട്ടിച്ചെറിഞ്ഞു കൊണ്ട് സ്വതന്ത്രരെന്ന് ഊറ്റം കൊള്ളുമ്പോഴാണ് ലാളിച്ചവൻ്റെ സൗഹൃദത്തിലൂടെ ഊട്ടിയവൻ്റെ കൊമ്പ് ഉയർന്ന് വന്ന് നെഞ്ച് തകർക്കുന്നത്. ഭൂമിയിൽ നിന്നും ആട്ടിയിറക്കപ്പെട്ടവൻ്റെ എന്നും പ്രസക്തമായി തീരുന്നത് കുടിയേറിയവർ ഭൂമിയുടെ ഉടയവരും ഉടയവർ ഭൂമിയില്ലാതെ അലയേണ്ടവരായി മാറുന്ന കാലമെന്നത് അന്നും ഇന്നും എന്നും പ്രസക്തമാകുമ്പോൾ നിങ്ങളെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുമെന്ന് തന്നെയാണ് നാടകം ഓർമ്മപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിന് മുൻപും പിൻപും ജനാധിപത്യ സർക്കാരും കീഴാളൻ്റെ ശബ്ദമായി വന്ന മർദ്ദിത ജനതയുടെ വിശ്വാസം പിടിച്ചു പറ്റിയ സർക്കാരും വന്നും പോയിക്കൊണ്ടിരുന്നിട്ടും അടിസ്ഥാന വിഭാഗത്തിൻ്റെ ഭൂമിയുടെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല, അവർക്ക് വേണ്ടി വനാവകാശ നിയമം ഉണ്ടാക്കി ഭൂമി ലഭിക്കുന്ന നില വന്നപ്പോൾ പ്രതിപക്ഷത്തും ഭരണപക്ഷത്തും മാറി മാറി ഭരിച്ച രണ്ട് മുന്നണികളും ഒറ്റക്കെട്ടായി കൈയ്യടിച്ച് പാസാക്കിയപ്പോൾ നിയമസഭയിൽ ഉയർന്ന ഒരേയൊരു എതിർപ്പ് കെ. ആർ. ഗൗരിയമ്മയുടെ മാത്രമായിരുന്നു എന്ന യാഥാർത്ഥ്യം ഓർക്കുന്നത് നല്ലതായിരിക്കും. നാടകം നമുക്ക് നേരെ വിരൽ ചൂണ്ടുന്നുണ്ടെങ്കിൽ ആ സമൂഹത്തിൽ നീതി നടപ്പാക്കുന്നില്ല എന്ന് തന്നെ തിരിച്ചറിയേണ്ടത്. ആ നീതി നടപ്പാക്കാൻ ആവുന്നത്ര ഉച്ചയിൽ കലകളിലൂടെ പ്രകടിപ്പിക്കും. അവിടെ നിങ്ങൾക്ക് ഈ പട്ടിണി മാത്രമേ വിഷയമുള്ളു എന്ന് ചോദ്യം ഉയർന്ന് വരുന്നത് നിങ്ങളുടെ വയറ് നിറഞ്ഞു എന്ന് തന്നെയാണ്. വിശപ്പ് മാറാത്തവൻ കരഞ്ഞുകൊണ്ടിരിക്കും എന്നും അവൻ്റെ വിശപ്പ് മാറുന്നത് വരെ. വയറ് നിറഞ്ഞ നിങ്ങളുടെ ആക്ഷേപത്തിന് മറുപടിയില്ല. നാടകം നാടിൻ്റെ അകമാകുന്ന കാഴ്ചയാണ് പ്രഫുൽ കാണിച്ച് തരുന്നത്. ഇതിൽ നടി നടന്മാർ നടിക്കാതെ ജീവിക്കുന്നിടത്താണ് നാടകം ഉയരങ്ങൾ താണ്ടുന്നത്. ഭൂമിയുടെ സംഗീതം നാടകത്തിൽ ഉപയോഗിക്കുമ്പോൾ അത് ജീവൻ്റെ സംഗീതമാകുന്നു. അടിച്ചമർത്തപ്പെടുന്നവൻ്റെ, പക്ഷം പിടിക്കുക എന്നത് എല്ലാവർക്കും കഴിയുന്നതല്ല.