എൽ.എൻ.വി ഡി. പാണി മാസ്റ്റർ സ്മാരക അന്താരാഷ്ട്ര ബാലനാടക രചനാ അവാർഡുകൾ പ്രഖ്യാപിച്ചു.
- വാർത്ത - ലേഖനം
സ്വന്തം ലേഖകൻ
മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ സംഘടിപ്പിച്ച, കുട്ടികളുടെ നാടക വേദിക്ക് നവ്യാനുഭവം സമ്മാനിച്ച നാടകകൃത്ത് ഡി. പാണി മാസ്റ്റർ അനുസ്മരണ എൽ എൻ വി അന്തർ ദേശീയ ബാല നാടക രചനാമത്സരം - 2021ന്റെ വിജയികളെ പ്രഖ്യാപിച്ചു. പ്രൊഫ. പി. ഗംഗാധരൻ മാഷ് ചെയർമാനും സർവ്വശ്രീ നജുമൽ ഷാഹി. കെ യു ഹരിദാസ് എന്നിവർ അടങ്ങുന്ന വിധികർത്താക്കളുടെ കമ്മിറ്റിയാണ് അവസാന റൗണ്ടിൽ എത്തിയ പതിനഞ്ചു നാടകങ്ങളിൽ നിന്ന് മികച്ച രചനകൾ തെരഞ്ഞെടുത്തത്.
മികച്ച രചനക്കുള്ള ഒന്നാം സ്ഥാനം
ശ്രീ. ചാക്കോ ഡി അന്തിക്കാട്.
നാടകം - ആനി ഫ്രാൻസിസ്.
5001 രൂപ ക്യാഷ് അവാർഡും ഫലകവും
മികച്ച രചനക്കുള്ള രണ്ടാം സ്ഥാനം
ശ്രീ. രഞ്ജിത്ത് പേരാമ്പ്ര.
നാടകം - പൂക്കളുടെയും, പുഴുക്കളുടെയും കിളികളുടെയും കോടതി.
2001 രൂപ ക്യാഷ് അവാർഡും ഫലകവും
മികച്ച രചനക്കുള്ള മൂന്നാം സ്ഥാനം
ശ്രീ. ജയൻ മേലത്ത്
നാടകം - വെയ് രാജാ വെയ്.
1001 രൂപ ക്യാഷ് അവാർഡും ഫലകവും.
ഈ മൂന്ന് നാടകങ്ങൾക്കൊപ്പം ലോക നാടക വാർത്തകൾ പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ നാടക സമാഹാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് നാടകങ്ങൾക്ക് പ്രശസ്തി പത്രം നൽകുന്നതാണ്.
ശ്രീ. റഫീഖ് മംഗലശ്ശേരി രചിച്ച കളി
ശ്രീ. അമൽ രചിച്ച കുഞ്ഞുണ്ണീം ദൈവദൂതനും
ശ്രീ. സുധൻ നന്മണ്ട രചിച്ച
ആടു പുരാണം എന്നീ നാടകങ്ങൾക്കാണ് പ്രശസ്തി പത്രം ലഭിക്കുക. നവംബർ 21, ഞായറാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അവാർഡുകൾ വിജയികൾക്ക് കൈമാറും.