ഇരുതി കളക്ടീവ്; സംഗീതത്തിന് ഒരു പുതിയ ജനകീയ കൂട്ടായ്മ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തീയറ്റര്‍, മ്യൂസിക്, വിഷ്വല്‍ മീഡിയ എന്നിവയെ സമന്വയിപ്പിച്ച് പുതിയ പരിശീലനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുംവേണ്ടി ഉണ്ടാക്കിയ ഒരു ജനകീയ കൂട്ടായ്മയാണ് ഇരുതി കളക്ടീവ്.
പല മേഖലകളില്‍നിന്നുള്ള വിവിധ തരത്തിലുള്ള സംഗീത ശാഖകളെയും കലാകാരന്മാരെയും ഒത്തിണക്കി സംഗീതത്തിന്റെ ഒരു ജനകീയ പൊതുവിടം സൃഷ്ടിക്കുക എന്നതാണ് ഇരുതി കളക്ടീവിന്റെ ഉദ്ദേശ്യങ്ങളില്‍ ഒന്ന്. ഒരു സ്ഥലകാലത്തെയും അതിലടങ്ങിയിരിക്കുന്ന മനുഷ്യരെയും അവരുടെ സംസ്കാരത്തെയും ഇതിന്റെയൊക്കെത്തന്നെ ആദിമ സ്ഥാനമായ പ്രകൃതിയെയും ഇവ കൂടിച്ചേരുന്ന ജീവിതത്തിന്റെ ഏറ്റവും ജൈവികമായ രൂപത്തെയും കണ്ടെത്തുക എന്നതാണ് ഇരുതി കളക്ടീവ് / സൗണ്ട് കളക്ടീവ് എന്‍സെന്‍സിബിള്‍ ന്െ മ്യൂസിക് സീരീസിലുടെ ശ്രമിക്കുന്നത്. ഇതിനായി ആദിമവും നവീനവുമായ എല്ലാത്തരം സംഗീത സമ്പ്രദായങ്ങളെയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ശബ്ദഭൂപടം തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു വരുന്ന സൗണ്ട് കളക്ടീവ് എന്‍സെന്‍സിബിളുമായി ചേര്‍ന്ന് ഇരുതി കളക്ടീവ് ചെയ്യുന്ന മ്യൂസിക് സീരീസിന്റെ ആദ്യഭാഗമാണ് സൗണ്ട് ഓഫ് ഡെത്ത്. അട്ടപ്പാടി എന്ന സ്ഥലത്തിന്റെ ഭൂപ്രകൃതി, ജീവിതം, സംസ്കാരം, പ്രകൃതി ഇവയാല്‍ സ്വാഭാവികമായി ഉരുത്തിരിയുന്ന ശബ്ദത്തിലൂടെ അവിടെ നിലനില്‍ക്കുന്ന ആദി മരണ സംഗീതവുമായി സമന്വയിപ്പിച്ച് ഉണ്ടാക്കിയെടുക്കുന്ന നൂറ്റാണ്ടുകളുടെ ഭൂ സംഗീത ചരിത്രത്തെ അടയാളപ്പെടുത്തലാണ് സൗണ്ട് ഓഫ് ഡത്ത്.
കേരളത്തിന്റെ സാംസ്കാരിക ശബ്ദ സംഗീത ചരിത്രത്തെ രേഖപ്പെടുത്താനുള്ള ഒരു പരീക്ഷണ ശ്രമമാണ് ആദ്യഘട്ടം. ഈ സീരീസിന്റെ ആദ്യ എപ്പിസോഡ് ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് നടത്തപ്പെടുന്നത്. ഈ സ്വതന്ത്ര സംരംഭത്തിന്റെ പൂര്‍ത്തീകരണത്തിനായി ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.