കലകളെ തുറന്ന് വിടു.... കലാകാരനെ രക്ഷിക്കു... - ജയരാജ് വാര്യർ
- ഫെയിസ്ബുക്ക് പോസ്റ്റ്
ബാബു ഗുരുവായൂർ
അരങ്ങും അണിയറയും എന്ന നാടക ജീവിതത്തെ കുറിച്ചുള്ള അതിജീവനയാത്രയുടെ ഒത്തുചേരൽ ഇന്നലെ നടന്നു.... പ്രശസ്ത നടൻ ശിവജി ഗുരുവായൂരിന്റെ വീട്ടുമുറ്റത്തുള്ള സ്നേഹ കൂടായിരുന്നു വേദി..... 2 വർഷമായി തിരശീലക്കുപിന്നിൽ നില്ക്കുന്ന നാടകനടന്റെ വേദനയുടെ നേർ രേഖകൾ ഉദ്ഘാടകനായ ജയരാജ് വാര്യർ വരച്ചുകാട്ടി.... ജോസ് ചിറമ്മലിന്റെ നാടക കളരിയിൽ നിന്നും കുളിച്ച് കയറി വന്ന വിദ്യാർത്ഥിയാണ് താനെന്ന് പറയുവാൻ അഭിമാനമുണ്ടെന്ന് ജയരാജ് വാര്യർ പറഞ്ഞു.... നാടകത്തിന് വേദികൾ ഇല്ലാതായി.... കലാകാരൻമാർ പട്ടിണിയിലായി.... ആരും ശ്രദ്ധിക്കാതെ, മറ്റു തൊഴിലുകളൊന്നും അറിയാതെ സത്യത്തിന്റെ മുഖശ്രീയുള്ള കലാകാരൻമാർ ഇന്ന് ദുരിതത്തിന്റെ ആവിയും വേവിച്ച് വീട്ടിൽ ഇരുപ്പാണ്..... സംഗീത നാടക അക്കാദമി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അമ്പതോ, നൂറോ, ആളുകളെ ആന്റിജൻ പരിശോധന നടത്തി ഹാളിലേക്ക് വിട്ടുകൊണ്ട് നാടകം കളിക്കാൻ അനുവദിക്കണമെന്ന് ജയരാജ് വാര്യർ പറഞ്ഞപ്പോൾ നീണ്ട കരഘോഷമായിരുന്നു.... രണ്ട് വർഷം അടച്ചില്ലേ.... ഇനി തുറന്നു കൊടുക്കു.... കേരളത്തിന്റെ സാംസ്കാരിക പൈതൃകമാണ് കലകൾ.... കലകളെ കൈവിടരുത്.... കലാകാരനെ ഇല്ലാതാക്കരുത്... തുഞ്ചത്ത് ആചാര്യനും, കലക്കത്ത് കുഞ്ചൻ നമ്പ്യാരുമൊക്കെ നട്ടുവളർത്തിയ കലാമർമ്മരങ്ങളാണ് മലയാളത്തിന്റെ അടയാളം.... വേദനയുടെ നിലവിളികളാണ് പല അടുക്കളയിലും പുകയുന്നത്.... അധികാരികൾ കൺ തുറന്നില്ലെങ്കിൽ അതിജീവന യാത്രയുടെ മുന്നിൽ ശിവജിയോടൊപ്പം ഞാനുണ്ടാകും എന്ന ജയരാജ് വാര്യരുടെ ഇടറിയ ശബ്ദം അവിടെ കൂടിയ നാടക കലാകാരൻമാർക്ക് കൂടുതൽ കരുത്തേകി.... വയനാട്ടിലേക്കുള്ള യാത്രയിൽ അടിവാരത്ത് ഹോട്ടൽ എന്നെഴുതിയ ബോർഡ് പിടിച്ച ആളുടെ മുഖം ശ്രദ്ധയിൽപ്പെട്ട കഥ അദ്ധ്യക്ഷൻ ബിജു രാജഗിരി വിവരിച്ചു ..... പരിചിതമായ മുഖം.... പക്ഷേ പുതിയ യൂണിഫോം ധരിച്ചിട്ടുണ്ട്.... വണ്ടി പുറകോട്ടടിച്ച് ഒന്നുകൂടി ആ മുഖത്തേക്ക് നോക്കിയപ്പോഴാണ് ചായം തേക്കാത്ത നാടക നടൻ വേലായുധേട്ടനാണെന്ന് മനസ്സിലായത്..... വേലായുധേട്ടാ എന്ന് ഉറക്കെ വിളിച്ചു.... അദ്ദേഹം അടുത്തേക്ക് വന്നു.... വേദനയുടെ, ദുഃഖത്തിന്റെ
കോവിഡ് കാലം പങ്കു വെച്ചു.... നാടകം എന്ന് തുടങ്ങും എന്ന് പറയാനാകില്ല.... ഇവിടെ ഈ ബോർഡും പിടിച്ചു നിന്നാൽ 500 രൂപ കിട്ടും.... 5 മണിക്ക് ഡ്യൂട്ടി കഴിയും.... 2 മണിക്കൂറും കൂടി നിന്നാൽ ഹോട്ടലിലെ ബാക്കി വന്ന ഭക്ഷണസാധനങ്ങൾ കൊണ്ടുപോകാം.... വീട്ടിലെ വിശപ്പടക്കാൻ ഇതൊക്കയേ വഴിയുള്ളു.... ആ വാക്കുകളിൽ നാട്യങ്ങളില്ല.... നാടക ശബ്ദമില്ല.... വേദികളിൽ നിന്ന് വേദികളിലേക്ക് പകർന്നാടിയ നാടക കലാകാരന്റെ പുതിയ മുഖം.... ആശ്വാസ വാക്കുകളൊന്നും എന്റെ കൈവശമില്ലെന്നറിഞ്ഞ ഞാൻ അദ്ദേഹം കാണാതെ കണ്ണീരു തുടച്ചു കൊണ്ട് യാത്ര പറഞ്ഞ കഥ സദസ്സിൽ അല്പനേരം നിശബ്ദത പരത്തി.... മാത്യഭൂമി ലേഖകൻ കല്ലൂർ ഉണ്ണികൃഷ്ണൻ നാടകത്തിന് ഏറ്റവും ആസ്വാദകരുള്ള പൂര പറമ്പിലെ കാഴ്ചകളെ കുറിച്ച് വിവരിച്ചു....vഎല്ലാ ദീപാലങ്കാരങ്ങളും അണക്കണമെന്ന നാടക അനൗൺസ്മെന്റ് വന്നാൽ ആകെ കിട്ടുന്ന വെട്ടം കടല വണ്ടിയിലെ പെട്രോമാക്സിൽ നിന്നാണ്.... നാടകം തുടങ്ങുംമ്പോഴേക്കും അയാൾ വേഗത്തിൽ കടല വറുത്തു വെക്കും.... നാടകം തുടങ്ങിയാൽ ചട്ടിയിൽ ചട്ടുകം തട്ടുന്ന ശബ്ദം കാണികൾക്ക് അരോചകമാവുമെന്ന മുൻവിധി അറിയാവുന്നതു കൊണ്ട് കടല പൊതിയുന്ന പണി മാത്രമേ അപ്പോൾ നടക്കു.... നാടക നടൻ കഥാപാത്രങ്ങളെ ഉള്ളിലേക്ക് ആവാഹിച്ചു കഴിഞ്ഞാൽ ഇറക്കി വെക്കാൻ ദിവസങ്ങൾ വേണ്ടി വരുമെന്ന സത്യം കല്ലൂർ വിളിച്ചു പറഞ്ഞത് സദസ്സിൽ ചിരി പടർത്തി..... മികച്ച സീരിയൽ നടനായി സംസ്ഥാന സർക്കാർ തിരഞ്ഞെടുത്ത ശിവജി ഗുരുവായൂരിനെ ജയരാജ് വാര്യർ ഉപഹാരം നല്കി പൊന്നാടയണിയിച്ച് ആദരിച്ചു.... ശിവജി ഗുരുവായൂരിന്റെ മറുപടി പ്രസംഗം വികാരനിർഭരമായിരുന്നു.... റിഹേഴ്സലാണ് നാടകത്തിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ പണി.... റിഹേഴ്സലിൽ ഒരു നടന്റെ അഭിനയചാരുത വാർത്തെടുക്കും.... നാടകത്തിലൂടെയാണ് ഞാൻ വളർന്നത്... നാടക കലാകാരന്റെ വേദനകൾ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ.... നാടകമെന്നത് എന്റെ ശ്വാസമാണ്.... ഇപ്പോഴും എല്ലാ നാടക കലാകാരൻമാരെയും ചേർത്തുപിടിക്കുന്ന ശിവജിയുടെ നന്മയുടെ മുഖത്ത് ചായമില്ല.... ഒരു ദിവസം നാല് വേദികളിൽ നാടകം അഭിനയിച്ച കഥകൾ സദസ്സിനോട് പറഞ്ഞപ്പോൾ എല്ലാവരും അമ്പരന്നുപ്പോയി.... എന്നാൽ ഇന്ന് 10 മണി കഴിഞ്ഞാൽ സൗണ്ടും, ലൈറ്റും ഓഫ് ചെയ്യണമെന്ന തീരുമാനം കലാജീവിതത്തിനു നേരെയുള്ള ആദ്യ പൂട്ടായിരുന്നു... ഇന്നു മുതൽ ബ്ലാക്ക് ഔട്ട് എന്ന അതിജീവന നാടകത്തിന്റെ റിഹേഴ്സൽ ആരംഭിക്കുകയാണ്.... മനോരമ ലേഖകൻ വി.പി.ഉണ്ണിക്യഷ്ണൻ, ദീപിക ജയകുമാർ, ടി. സി.വി. സുബൈർ, എ.സി.വി ജോഫിയുമെല്ലാം നേരത്തെ എത്തിയത് നാടകമെന്ന കലയോടുള്ള അഭിനിവേശം കൊണ്ട് മാത്രമാണ് .... അഞ്ച് പേർ ചേർന്നുകൊണ്ട് കാവീടെന്ന ഒരു ചെറിയ ഗ്രാമത്തിൽ സ്നേഹ കൂടെന്ന ഒരു വേദി പണിതുയർത്തി .... ഏത് കലാകാരനും വന്ന് റിഹേഴ്സൽ നടത്താനുള്ള വളകൂറുള്ള മണ്ണായി സ്നേഹകൂട് .... സ്നേഹത്തിന്റെ , ഐക്യത്തിന്റെ നന്മ മരങ്ങളാണ് ചുറ്റിലും വളർന്ന് നില്ക്കുന്നത് .... ഒരു വട്ടമെങ്കിലും ആ ഗ്രാമത്തിലെത്തണം.... ഒരു പ്രാവശ്യമെങ്കിലും ഒന്ന് റിഹേഴ്സൽ നടത്തണം ... റിഹേഴ്സലാണ് ജീവിതത്തിന്റെ മധുരം..... ജീവാമ്യത ബിന്ദു......
സംവിധായകൻ മനോജ് നാരായണൻ, വിജയൻ ചാത്തന്നൂർ, സുധീർ ബാബു, കൃഷ്ണൻ വടാശ്ശേരി, ഉദയ് തോട്ടപ്പിള്ളി, ബഷീർ പൂക്കോട്, പുരുഷോത്തമൻ നായർ എന്നിവർ ആശംസ നേർന്നു....