ടാലെന്റ്റ് സ്പേസ് & തീയേറ്റർ ഒമാൻ സംയുക്തമായി ഒമാനിൽ സംഘടിപ്പിച്ച നാടക മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
മസ്കറ്റ്: രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഒമാനിലെ മലയാള നാടകരംഗം വീണ്ടും സജീവമായി. നാടകത്തെ സ്നേഹിക്കുന്ന കലാകാരന്മാർ ഒരുമിക്കുന്ന ഒരു വാരാന്ത്യം മസ്‌കറ്റിലെ പ്രവാസലോകം സാക്ഷ്യം വഹിച്ചു.
മെയ് 27 വെള്ളിയാഴ്ചയും മെയ് 28 ശനിയാഴ്ചയും റൂവിയിലെ അൽ ഫലാജിലേ ലി ഗ്രാൻഡ് ഹാളിൽ വെച്ചാണ് നാടകമത്സരം അരങ്ങേറിയത്. ഈ രണ്ടു ദിവസങ്ങളിലായി പതിനൊന്ന് നാടകങ്ങൾ ആണ് വേദിയിലെത്തിയത്.
മത്സര വിജയികൾ
01. രചന: ജയ്പാൽ ദാമോദർ (നാടകം : നിഷാദപർവ്വം)
02. മികച്ച ബാലതാരം: (2) അദ്രിത് ഗൗതം (നാടകം പ്രതീക്ഷ), അദി കൃഷ്ണ (നാടകം : പ്രതീക്ഷ)
03. മികച്ച രണ്ടാമത്തെ നടി (2) സലോമി ചാക്കോ (നാടകം: മണ്ണടയാളം), ശ്രീവിദ്യ രവീന്ദ്രൻ (നാടകം : മണ്ണടയാളം)
04. മികച്ച രണ്ടാമത്തെ നടൻ : വിനോദ് അമ്മവീട് (നാടകം : മണ്ണടയാളം)
05. മികച്ച നടി: (2) ധന്യ മനോജ് (നാടകം : അവൾ), ശ്യാമ ദിനേഷ് (നാടകം : നാം)
06. മികച്ച നടൻ: ശ്രീജിത്ത് (നാടകം : നാം)
07. സ്പെഷൽ ജൂറി പരാമർശം: നടൻ (2)
ഡോ: രാജഗോപാൽ രാധാകൃഷ്ണൻ (നാടകം പ്രതീക്ഷ), പ്രദീപ് കല്ലറ (നാടകം : സ്തംഭം അക്കം)
08. സ്പെഷൽ ജൂറി പരാമർശം: നടി (2) മിനി സുനിൽ (നാടകം നിഷാദപർവ്വം), സില്ലി വർഗീസ് (നാടകം: ഉചൈസ്തരം)
09. ഭാവി വാഗ്ദാനം: നടൻ - മുഹമദ് കെ. (നാടകം : നിഷാദപർവ്വം)
10. ഭാവി വാഗ്ദാനം: നടി - അശ്രിത ചന്ദ്രശേഖർ (നാടകം : കസേരകൾ)
11. അവതരണത്തിനുള്ള സ്പെഷൽ ജൂറി പുരസ്ക്കാരം (നാടകം: പ്രതീക്ഷ)
12. മികച്ച രണ്ടാമത്തെ സംവിധായകൻ അൻസാർ ഇബ്രാഹിം (നാടകം : മണ്ണടയാളം)
13. മികച്ച സംവിധായകൻ : പ്രവീൺ കുമാർ പി (നാടകം: നാം)
14. മികച്ച രണ്ടാമത്തെ നാടകം :"മണ്ണടയാളം"
15. മികച്ച നാടകം : ''നാം''