കേരള സംഗീത നാടക അക്കാദമിയുടെ കഥാപ്രസംഗ മഹോത്സവത്തിന് സംഘാടകരെ തേടുന്നു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവത്തിന്റെ സംഘാടനത്തിന് കലാസമിതികള്‍ക്കും സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അക്കാദമി അവസരം ഒരുക്കുന്നു. അക്കാദമി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി കഥാപ്രസംഗ മഹോത്സവത്തിന്റെ സംഘാടനത്തിന് താല്‍പര്യമുള്ള കലാസമിതികളും സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രേഖാമൂലം അക്കാദമിയില്‍ ഈ മാസം 30നകം അപേക്ഷിക്കണം.
ജൂനിയര്‍-സീനിയര്‍ കാഥികരുടെ തെരഞ്ഞെടുപ്പ് അക്കാദമി പൂര്‍ത്തീകരിച്ചിട്ടുണ്ട്. മഹോത്സവത്തിന്റെ സംഘാടനത്തിന് ആവശ്യമായ ഭൗതിക സാഹചര്യവും മറ്റു അനുബന്ധ സൗകര്യവും ഒരുക്കുകയാണ് സംഘാടകരുടെ പ്രഥമ കര്‍ത്തവ്യം. കഥാപ്രസംഗ മഹോത്സവം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വേദികളുടെ വിശദാംശങ്ങളും ഉള്‍പ്പെടുത്തണം. സംഘാടനത്തിന് താല്‍പര്യം അറിയിക്കുമ്പോള്‍ സംഘാടനത്തിലെ മുന്‍കാല പരിചയം,പ്രാവീണ്യം എന്നിവ കൂടി അപേക്ഷയില്‍ രേഖപ്പെടുത്തണം. ഓരോ അവതരണത്തിനും കാഥികര്‍ക്ക് നല്‍കേണ്ട പ്രതിഫലം അക്കാദമി നല്‍കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്- 0487 2332134, 2332548