ഏകപാത്ര നാടകം 'വീരത്തായ്' അരങ്ങിൽ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
റാണി ലക്ഷ്മി ഭായിക്ക് മുമ്പേ, കൊളോണിയൽ ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ ജീവൻ കൊടുത്ത കുയിലിയെ 45 മിനിറ്റുകൊണ്ട് പ്രേക്ഷക ഹൃദയത്തിൽ പ്രതിഷ്ഠിച്ച് വീരത്തായ് അരങ്ങിൽ. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പി ജെ ആന്റണി അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് ഫ്ലോട്ടിങ് തിയറ്ററാണ് ഏകപാത്ര നാടകം അവതരിപ്പിച്ചത്.
ബ്രിട്ടീഷുകാർക്കെതിരായ പോരാട്ട ചരിത്രത്തിൽ അടയാളപ്പെടുത്താതെ പോയ ദളിത് ജീവിതമാണ് വീരത്തായ്.
പോരാളി കുയിലിയുടെ കഥയാണ് വീരത്തായ് . തമിഴ്നാട് ശിവഗംഗ കുടഞ്ചാവടി ഗ്രാമത്തിൽ അരുന്ധതിയാർ ദളിത് സമുദായത്തിൽ പെരിയമുത്തന്റെയും രാകുവിന്റെയും മകളായി ജനിച്ച കുയിലിയെ അഭിനേത്രി ചിന്നു ചിലങ്ക അവിസ്മരണീയമാക്കി. വീരത്തായുടെ സംവിധായകൻ ബിച്ചുസ് ചിലങ്കയുടെ മകളാണ് ചിന്നൂസ്. ആദർശ് അപ്പൂസ് ആണ് സാങ്കേതികസഹായം. വീരത്തായ് ആദ്യമായാണ് അരങ്ങിലെത്തുന്നത്. തമിഴ്, ഇംഗ്ലീഷ്, മലയാളം(നാറേഷൻ) എന്നി ഭാഷകളിൽ ആയിരുന്നു അവതരണം.