അശോകൻ കതിരൂർ പുരസ്കാരം കണ്ണൂർ സരസ്വതിക്ക്.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കണ്ണൂർ സരസ്വതി 50 വർഷത്തിലേറെ നാടകരംഗത്ത് അഭിനേത്രിയായി പ്രവർത്തിച്ചു വരുന്നു. സ്ക്കൂൾ നാടകങ്ങളിൽ തുടക്കം. തുടർന്ന് അമേച്വർ നാടകങ്ങളിൽ.
ഇബ്രാഹിം വെങ്ങരയുടെ സമിതിയായ ചിരന്തനയുടെ ആദ്യ നാടകമായ ഇവരിന്ന് വിവാഹിതരാവുന്നു, മാധവീവർമ്മ എന്നീ നാടകങ്ങളിൽ അഭിനയിച്ചു.
പിന്നീട് സംഘചേതനയിൽ സഖാവ് എന്ന നാടകത്തിൽ അഭിനയിച്ചു. തുടർന്ന് കണ്ണൂർ സംഘചേതനയുടെ പഴശിരാജ, സൂര്യാ പേട്ട്, ചരിത്രം അവസാനിക്കുന്നില്ല, സ്വാതന്ത്ര്യത്തിൻ്റെ മുറിവുകൾ, ഉണർത്തുപാട്ട്, എന്നീ നാടകങ്ങളിൽ വേഷമിട്ടു .തുടർന്നു കോഴിക്കോട് രംഗഭാഷ, കോഴിക്കോട് സങ്കീർത്തന, കോഴിക്കോട് വിശ്വകല, വടകര സഭ, കൂത്തുപറമ്പ് സി.കെ.ജി, കോഴിക്കോട് സാഗർ, കോഴിക്കോട് കലാഭവൻ, തിരുവനന്തപുരം സംഘ കേളി തുടങ്ങിയ സമിതികളിലും മികച്ച വേഷങ്ങളിൽ അഭിനയിച്ചു.
2 തവണ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്ക്കാരം നേടി (സംഘചേതനയുടെ ചരിത്രം അവസാനിക്കുന്നില്ല, കോഴിക്കോട് സങ്കീർത്തനയുടെ വൈദ്യ ഗ്രാമം)
2008ൽ ഗുരു പൂജ അവാർഡ്. 2018ൽ സമഗ്ര സംഭാവനയ്ക്ക് സാവിത്രി ഭായ് ഫൂലെ നാഷണൽ അവാർഡ് ഡൽഹിയിൽ നിന്നും സ്വീകരിച്ചു.
ആകാശവാണി Agrade ആർടിസ്റ്റ് ആണ്. ആകാശവാണി നാടകോത്സവത്തിൽ 2 പ്രാവശ്യം മികച്ച ശബ്ദ നടിയായി തെരഞ്ഞെടുത്തു.
കണ്ണൂർ സംഘചേതനയുടെ സഖാവിലും സി.കെ.ജി തിയറ്റേർസിൻ്റെ, കഥ പറയുന്ന യമുന, പരിത്രാണായ, ഇനി സാക്ഷി വിസ്താരം എന്ന നാടകത്തിലും അശോകൻ കതിരൂരിനൊപ്പം അഭിനയിച്ചിട്ടുണ്ട്.
ഇന്നും നാടകാഭിനയം തുടരുന്നു. അമേച്ച്വർ നാടകത്തിൽ നടൻ ശ്രീനിവാസനൊപ്പം ആദ്യകാലത്ത് നിരവധി നാടകങ്ങളിൽ അഭിനയിച്ചു.
കണ്ണൂർ പള്ളിക്കുന്നു മൂകാംബിക ക്ഷേത്രത്തിനു സമീപം താമസിക്കുന്നു.
ഭർത്താവ് കവിയൂർ രാഘവൻ പ്രഭാഷകനും ഉത്തരകേരള കവിതാ സാഹിത്യ വേദിയുടെ സ്ഥാപകനും കൂടിയാണ്.
രണ്ട് പെൺകുട്ടികൾ - കവിത, സംഗീത
Contact:+91 79949 03468