എൽ.എൻ.വി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ അഭിനയ ശില്പശാലയിൽ പങ്കെടുക്കാൻ ഇപ്പോൾ അപേക്ഷിക്കാം
- വാർത്ത - ലേഖനം
സ്വന്തം ലേഖകൻ
ഷാർജ: മലയാള നാടക പ്രവർത്തകരുടെ നവമാധ്യമ കൂട്ടായ്മയായ ലോക നാടക വാർത്തകൾ കുട്ടികൾക്കായി ഓൺലൈൻ അഭിനയ ശില്പശാല സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പെരുമാറാനും പഠനം ലളിതമാക്കാനും പൊതുസമൂഹത്തെ നേരിടുമ്പോഴുള്ള ഭയം മാറ്റാനും, ഒപ്പം അഭിനയ മികവ് വെളിവാക്കാനും ഈ ശില്പശാലകൊണ്ട് സാധിക്കും. ജൂലായ് അവസാന ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11.30 മുതൽ രാത്രി 8.30 വരെയായിരിക്കും ശില്പശാല. ശില്പശാലയിൽ ലോകത്ത് എവിടെയുള്ള കുട്ടികൾക്കും പങ്കെടുക്കാം. കേരളത്തിനകത്തും പുറത്തുമുള്ള അഭിനയ വിദ്യാഭ്യാസ വിദഗ്ധർ ശില്പശാലയിൽ ക്ലാസുകൾ നയിക്കും. ശില്പശാലയിൽ പങ്കെടുക്കാൻ 1200 രൂപയാണ് പ്രവേശന ഫീസ്. ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകുന്ന വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ ആവേണ്ടതാണ്. ശില്പശാലയുടെ വിശദവിവരങ്ങൾ ഗ്രൂപ്പിൽ നൽകുന്നതാണ്.
പ്രവേശനം 9 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് മാത്രം. സീറ്റുകൾ പരിമിതം.
https://chat.whatsapp.com/BYi3xVI5ROiLWsG5wQDzrf
രജിസ്റ്റർ ചെയ്യാൻ ഈ ഗ്രൂപ്പിൽ അംഗമാവുക.
കൂടുതൽ വിവരങ്ങൾക്ക്
+9198470 96392 എന്ന നമ്പരിൽ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക.