എൽ.എൻ.വി മാഗസ്സിൻ വർക്കിങ്ങ് എഡിറ്ററും പ്രശസ്ത നാടക പ്രവർത്തകനുമായ ശ്രീജിത്ത് പൊയിൽക്കാവ് എഴുതിയ ഒരു ഫേസ് ബുക്ക് കുറിപ്പ് വലിയ ചർച്ചയാവുന്നു.
- ഫെയിസ്ബുക്ക് പോസ്റ്റ്
ശ്രീജിത്ത് പൊയിൽക്കാവ്
ഹായ്.. മോൺസനും നാടകക്കാരനാണ്. നാളെ വേണമെങ്കിൽ മോൺസനെയും നാടകക്കാരുടെ സംഘടനയുടെ രക്ഷാധികാരിയാക്കാം. മോൺസനുവരെ കലാകാരൻമാർക്കു വേണ്ടി സംഘടന തുടങ്ങണം. അയാൾക്കും എസ് .എൽ പുരം സുഹൃത്താണ്. ഇങ്ങനെ പലരും സമൂഹത്തിലുണ്ട്. ഇല്ലാത്ത തന്റെ കലാചരിത്രം കപടമായി സൃഷ്ടിക്കുന്നവർ. അവർ ചിലപ്പോൾ ഇല്ലാക്കഥകളുണ്ടാക്കും. ചിലർ കലാ സംഘാടകരുടെ കുപ്പായമിട്ട് കലാകാരനാവും. ഏതൊരാൾക്കും ഏറ്റവും എളുപ്പം പറ്റിക്കാൻ കഴിയുന്ന ഒരു കൂട്ടംതന്നെയാണ് സത്യത്തിൽ കേരളത്തിലെ കലാകാരൻമാർ. അവരുടെ പേരിൽ നടക്കുന്നത് ആയിരക്കണക്കിനു പിരിവുകളാണ്. പക്ഷേ അവർക്കു കിട്ടുന്നതോ...?
പിന്നെ വലിയൊരു തമാശ ഈ മോൺസനും പല കലാസംഘടനകൾക്ക് ലക്ഷങ്ങൾ നൽകി എന്നാണ് കേൾക്കുന്നത്. ഇവിടെ ഉയരുന്ന ചോദ്യം സത്യത്തിൽ ആരാണ് കലാകാരൻ എന്നാണ്..?
വളരെ സങ്കീർണമാണ് ഉത്തരം. പക്ഷേ കലകൊണ്ട് കാപ്പി കുടിക്കുന്നവർക്കുതന്നെയാണ് ആദ്യ പരിഗണന നൽകേണ്ടത്. കാരണം തൊഴിൽ തന്നെയാണ് ജീവിതത്തിന്റെ ആണിക്കല്ല്. കല സപര്യയും ഹോബിയും ഒഴിവു സമയ വിനോദവും ഒക്കെ ആക്കിയവരിലും നല്ല കലാകാരൻമാരുണ്ട്. പക്ഷേ തൊഴിലാക്കുന്നവർക്കു മാത്രമേ കലയുടെ ജനപ്രിയതയും ജനകീയതയും വിപണന പ്രശ്നങ്ങളും മറ്റും ആഴത്തിൽ മനസ്സിലാക്കാനാവൂ. അപ്പോൾ പറഞ്ഞുവന്നത് കലാകാരൻമാർക്കു വേണ്ടി, കല തൊട്ടുതീണ്ടാത്ത, കൊല്ലത്തിൽ ഒരിക്കൽ റസിഡൻഷ്യൽ അസോസിയേഷന്റെ വാർഷികത്തിനു മാത്രം പാട്ടു പാടുന്ന, ഡാൻസ് ചെയ്യുന്ന, സ്കിറ്റ് അവതരിപ്പിക്കുന്ന 'കലാകാരൻമാർ' മലയാളി കലാകാരൻമാരെ ഓർത്ത് തലപുകയ്ക്കേണ്ടതില്ല. അതു നോക്കാൻ ഇവിടെ കലാകാരൻമാർതന്നെയുണ്ട്. ഇല്ലെങ്കിൽ ഉണ്ടാവണം. അങ്ങനെയല്ലെങ്കിൽ മോൺസനെ പോലുള്ളവർ നമ്മുടെ സംഘടനയുടെ നേതാവാകും. ഇപ്പോഴും അത്തരം നേതാക്കൾ കേരളത്തിലുണ്ട്.!! പണ്ട് മിൽമ തുടങ്ങുമ്പോൾ പ്രയാർ ഗോപാലകൃഷ്ണൻ പറയുമായിരുന്നു, പാല് അളക്കുന്നവർക്കു മാത്രമേ സഹകരണ സംഘത്തിൽ അംഗത്വം ഉള്ളു എന്ന്. പല കലാസംഘടനാ നേതാക്കളോടും ഒറ്റ ചോദ്യം ചോദിക്കാനുണ്ട്. നിങ്ങൾ അവസാനമായി നടത്തിയ കലാ പ്രവർത്തനം എന്താണ്?
പലരുടെയും ഉത്തരം ഇരുപത്തി അഞ്ച് കൊല്ലം മുൻപ് സ്റ്റേജിൽ കയറിയ ഒരു കഥയാവും.
NB: മോൺസൻ ഫണ്ട് ചെയ്ത സംഘടനാ നേതാക്കളെ ഉടനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.
ഫേസ് ബുക് പോസ്റ്റിന്റെ ലിങ്ക് താഴെ.
https://m.facebook.com/story.php?story_fbid=383560136594522&id=100048216151037