ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ നാടകോത്സവം സംഘടിപ്പിക്കുന്നു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
അജ്മാൻ: 2022 ഫെബ്രുവരി 12, 13 തീയതികളിൽ എൻസെംബിൾ തിയറ്റർ ഫെസ്റ്റ് അജ്മാൻ (ഇടിഎഫ്എ) എന്ന പേരിൽ ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ നാടകോത്സവം സംഘടിപ്പിക്കുന്നു. 30 മിനിറ്റിൽ കൂടുതലും 45 മിനിറ്റിൽ കൂടാത്തതുമായ ദൈർഘ്യം ഉള്ള നാടകങ്ങളാണു പരിഗണിക്കുക.
ഒക്ടോബറിൽ അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ ഓർമയിലാണു ഈ വർഷത്തെ നാടക മത്സരം. കേരളത്തിൽ നിന്നുള്ള പ്രശസ്ത നാടക പ്രവർത്തകർ അംഗങ്ങളായ ജൂറിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിക്കും. മികച്ച അവതരണം, രണ്ടാമത്തെ അവതരണം, സംവിധായകൻ, നടൻ, നടി, ണ്ടാമത്തെ നടൻ, രണ്ടാമത്തെ നടി, ബാലതാരം, പ്രകാശ വിതാനം,പശ്ചാത്തല സംഗീതം, രംഗസജ്ജീകരണം എന്നിവയ്ക്കും പുരസ്കാരങ്ങൾ നൽകും.
യുഎഇ യിൽ നിന്നുള്ള അഞ്ചു നാടകങ്ങളാണു നിലവിൽ മത്സരത്തിൽ പങ്കെടുക്കുന്നത്. ചമയം തീയറ്റർ ഷാർജ്ജ, ആക്ഷൻ തീയറ്റർ അൽഐൻ, അൽഖൂസ് തീയറ്റർ ദുബായ്, ഗുരുരംഗവേദി അജ്മാൻ, ഓർമ ദുബായ് എന്നിവരാണു മത്സരത്തിൽ പങ്കെടുക്കുന്ന സമിതികൾ. കൂടുതൽ വിവരങ്ങൾക്ക്: 00971526993225.