കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ മാറ്റി വെച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോവിഡ് മൂന്നാംതരംഗത്തിന്റെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ബഹുജന പങ്കാളിത്തമുള്ള ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്നതിന് നിയന്ത്രണങ്ങൾ സർക്കാർ നീക്കിയിട്ടില്ല; ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ കെ എൽ എഫ് നടത്തുവാൻ പര്യാപ്തവുമല്ല.
കോവിഡ് പശ്ചാത്തലത്തിൽ രാഷ്ട്രീയപാർട്ടികൾ മാർച്ചിൽ നടത്താനിരുന്ന പൊതുസമ്മേളനങ്ങൾ മാറ്റിവെച്ചുകൊണ്ട് പ്രതിനിധി സമ്മേളനം മാത്രമായി നടത്താനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. കെഎൽഎഫ് പോലുള്ള മെഗാ പരിപാടികൾ നടത്തുന്നതിനുള്ള നിയന്ത്രണങ്ങളുടെ സൂചനയാണിത്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പ്രധാന സവിശേഷതകളിലൊന്ന് ലക്ഷക്കണക്കിനുവരുന്ന വായനക്കാരുടെയും സഹൃദയരുടെയും പങ്കാളിത്തമാണല്ലോ
കൂടാതെ കോവിഡിന്റെ ഏറ്റക്കുറച്ചിലുകൾ പരിഗണിച്ചാലും തുടർന്നുള്ള മാസങ്ങൾ, നോമ്പിന്റെയും ഉത്സവങ്ങളുടെയും കാലമാണ്. ആഘോഷങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കെ എൽ എഫിനും ബാധകമാണ്. ഈ അനിശ്ചിത്വത്തിൽ കെ എൽ എഫ് സംഘടിപ്പിക്കുന്നത് പ്രായോഗികമായി എളുപ്പവുമല്ല.
അതുകൊണ്ട്, 2022 മാർച്ചിൽ നടത്താൻ നിശ്ചയിച്ചിരുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആറാം പതിപ്പ് 2023 ജനുവരിയിൽ വിപുലമായി സംഘടിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.