ചുവന്ന പൂക്കൾ നാടകം അരങ്ങിലേക്ക്
- വാർത്ത - ലേഖനം
നാടക ലേഖകൻ
കലാ-സാംസ്കാരിക കൂട്ടായ്മയായ വയനാട് രണഭേരിയാണ്
ചുവന്ന പൂക്കൾ നാടകം അരങ്ങിലെത്തിക്കുന്നത്
ജാതിമത വർഗീയ ശക്തികൾ സമകാലിക ജീവിതത്തിലേക്ക് ഒളിഞ്ഞും, തെളിഞ്ഞും, കടന്നു വന്ന് സാമൂഹ്യ
ജീവിതം കലുഷിതമാക്കുമ്പോൾ കൂടുതൽ ജാഗ്രതയോടെ
സമരസജ്ജരാകാൻ ആഹ്വാനം ചെയ്യുന്ന നാടകമാണ്
ചുവന്ന പൂക്കൾ
പടനിലങ്ങളിൽ പൊരുതി വീണവർ,
പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും
വഴിപ്പെടാതെ നേരിൻ്റെ പക്ഷത്ത്
നിലപാടുറപ്പിച്ചവർ,
തനിക്കു വേണ്ടിയും കുടുംബത്തിനു വേണ്ടിയുമല്ലാതെ അടിച്ചമർത്തപ്പെട്ടവരുടെ മോചനത്തിനായ് രക്തം ചിന്തിയോർ,
മരിക്കുമെന്നോർത്ത് ഭയന്നിടാതെ മാനത്തിനും അഭിമാനത്തിനും വേണ്ടി പോരടിച്ചവർ,
അട്ടമുളയ്ക്കുന്ന മൊട്ടക്കുന്നുകളിൽ
ഉപ്പു രക്തം വിയർപ്പാക്കി ജീവിതം
ഉഴുതുമറിക്കപ്പെട്ടവർ,
സ്വാതന്ത്രൃ ത്തിൻ്റെ ചുവന്ന സൂര്യൻ്റെ ചെങ്കതിരുകൾ സ്വപ്നം കണ്ട് സ്മൃതിയിലായവർ,
രക്തസാക്ഷികൾ നട്ട വിത്തുകൾ പൊട്ടി മുളച്ച് കതിരാകുന്ന ഈ കാലഘട്ടത്തിൽ
നേരിൻ്റെ നെൻ മണിപ്പാടങ്ങൾക്ക് കരുതലും കാവലുമാകാൻ കാലഘട്ടത്തിൻ്റെ രണഭേരിയുമായി ചുവടു വെക്കുന്നു.
ഒക്ടോബർ ആദ്യവാരം മുതൽചുവന്ന പൂക്കൾ ഏകപാത്ര നാടകം വേദികളിലേത്തും,
മുസ്തഫ ദ്വാരകയാണ് നാടകരചന. നാടക പ്രവർത്തകൻ ഗിരീഷ് കാരാടി യാണ് സംവിധാനം നിർവ്വഹിച്ചത്
മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽപ്രൊഫഷണൽ നാടക നടൻ ആണ്ടൂർ ബാലകൃഷ്ണൻ അരങ്ങിലെത്തും
ഗാനങ്ങൾഅജികുമാർ പനമരവും,
രംഗപടം, കൃഷ്ണൻകുമ്പളേരിയും, സംഗീതം അഭിജിത്ത് ഗിരീഷ്