അഭിനേത്രി രാഗിണിയുടെ ഓർമ്മകളുമായി വിജയ രാജമല്ലികയുടെ ചിത്രപ്രദർശനം ശ്രദ്ധേയമായി.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ചലച്ചിത്ര നടി രാഗിണിയുടെ 45ആമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ സിനിമയുടെ ചരിത്ര വീഥിയിൽ നൃത്തസൗകുമാര്യത്തിന്റെ പ്രതിധ്വനികൾ തീർത്ത തിരുവിതാങ്കൂർ സഹോദരിമാരുടെ അപൂർവ ചിത്രപ്രദർശനം ശ്രദ്ധേയമായി. കഴിഞ്ഞ 11വർഷങ്ങളായി കേരളത്തിന്റെ പല ഭാഗങ്ങളിൽ നടത്തിവരുന്ന ഈ പരിപാടി കവയിത്രിയും, സാമൂഹ്യപ്രവർത്തകയുമായ വിജയരാജമല്ലികയാണ് സംഘടിപ്പിച്ചത്.12വയസ്സുമുതൽ മല്ലിക ശേഖരിച്ചു തുടങ്ങിയ ലളിത പദ്മിനി രാഗിണിമാരുടെ പലക്കാല ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. തൃശൂർ ലളിത കലാ അക്കാദമി, കെ സി എസ് പണിക്കർ സ്മൃതി മണ്ഡപത്തിൽ 30/12/2021വൈകുന്നേരം 3മുതൽ 6വരെ നടന്ന പരിപാടിയിൽ കലാ സാംസ്‌കാരിക മേഖലയിലെ നിരവധി പേർ പങ്കെടുത്തു. ലക്സ്, റെമി ടാൽകം പൗഡർ, ഇന്ത്യൻ കോഫീ ഹൗസ് തുടങ്ങിയ പരസ്യചിത്രങ്ങൾക്ക് പുറമെ, താര സഹോദരിമാരുടെ വിവാഹം, കുടുംബചിത്രങ്ങൾ, നൃത്തപരിപാടികൾ, നെഹ്‌റു, ദൈലാമ എന്നീ പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു. ലളിതാ -രാഗിണിമാരുടെ മക്കളായ ലക്ഷ്മി, സരസ്വതി, പാർവതി, മഹാലഷ്മി, ഫേസ്ബുക് സുഹൃത്തുകളയാ നടി മാതു, നടി വിനോദിനി, എന്നിവർ പങ്കുവെച്ച ചിത്രങ്ങളും പരിപാടിയിൽ ഉണ്ടായിരുന്നു.