ചെയർമാനാകാൻ മട്ടന്നൂർ, കരിവെള്ളൂർ മുരളി സെക്രട്ടറി ആയേക്കും.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമിയുടെ ഭരണസമി തിയെക്കുറിച്ച് സർക്കാർ അന്തിമ ധാരണയിലേക്ക്. ചെയർമാൻ സ്ഥാനത്തേക്ക് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സെക്രട്ടറി സ്ഥാനത്തേക്ക് കരിവെള്ളൂർ മുരളിയുമാണ് പരിഗണനയിലെന്നാണ് അറിയുന്നത്.
സംഗീത അക്കാദമിയുടെ വൈസ് ചെയർമാൻ സ്ഥാനം സ്ത്രീക്ക് നൽകാനും ധാരണയായിട്ടുണ്ട്. ഈ സ്ഥാനത്തേക്ക് തൃശ്ശൂരിൽനിന്നുള്ള ഗായിക പുഷ്പവതി പരിഗണനയിലുണ്ട്. ഭരണസമിതി അംഗങ്ങളെക്കൂടി ഭാരവാഹികൾക്കൊപ്പം പ്രഖ്യാപിക്കാനാണ് സാധ്യത. ലളിതകലാ അക്കാദമിയി സാഹിത്യ അക്കാദമിയിലും ഭരണസമിതി ഗങ്ങളെ കൂടാതെയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. പഴയ ഭരണസമിതി നിലവിലുണ്ടെന്നും ഇല്ലെന്നും ഉള്ള തർക്കം ലളിതകലാ അക്കാദമിയിൽ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. സംഗീതനാടക അക്കാദമി ചെയർമാൻ സ്ഥാനത്തെക്ക് എം.ജി. ശ്രീകുമാറിന്റെ പേര് സി.പി.എമ്മിൽ നിന്ന് ഉയർന്നുവന്നതും തുടർന്നുണ്ടായ എതിർപ്പുമാണ് ഭാരവാഹികളുടെ തിരഞെടുപ്പ് വൈകാൻ കാരണം.