കേരള സംഗീത നാടക അക്കാദമി അമെച്വർ നാടക സംഘങ്ങൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോവിഡ് മഹാമാരിയിൽ യവനിക വീണുപോയ നാടക മേഖലയുടെയും വിശിഷ്യ അമെച്വർ നാടക സംഘങ്ങളുടെയും സമഗ്ര ഉന്നമനത്തിനായി കേരള സംഗീത നാടക അക്കാദമി നടപ്പിലാക്കുന്ന നാടകാവതരണ പദ്ധതിക്കായി 68 അപേക്ഷകരിൽനിന്ന് 25 കലാസംഘടനകളെ തിരഞ്ഞെടുത്തു. നാടകാവതരണത്തിനായി രണ്ടു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകുന്നതാണ് ഈ പദ്ധതി.
കേരള ഗ്രാമീണ മേഖലയിലെ നാടക സംഘങ്ങൾക്ക് പുതു ഊർജം നൽകാനും നാടക അരങ്ങിന്റെ തിരിച്ചുവരവിനും കാരണമാകുന്ന ഈ മഹത്തായ തീരുമാനം കൈക്കൊണ്ട സംഗീത നാടക അക്കാദമിക്കും കലാ സംഘടനകൾക്കും ലോക നാടക വാർത്തകൾ കൂട്ടായ്മയുടെ അനുമോദനങ്ങൾ.
തിരഞ്ഞെടുക്കപ്പെട്ട കലാസംഘങ്ങളും നാടകങ്ങളും.
ഒറ്റൻ ..നെരുദ തീയേറ്റേഴ്‌സ് ..കാസർകോഡ്
സുഖാനി ..തിരുവരങ്ങ് ..തിരുവനന്തപുരം
മുക്തി ..സംസ്കൃതി ..ആലപ്പുഴ
ഒരാൾക്ക് എത്ര മണ്ണ് വേണം ...ഹാഷ്മി കലാവേദി ..തൃശൂർ
ഉത്തരാർദ്ധത്തിന്റെ ദുഃസ്വപ്‌നങ്ങൾ ...പൊന്ന്യം കലാധാര ..തൃശൂർ
അന്ധിക ..നിരീക്ഷ...തിരുവനന്തപുരം
തീണ്ടാരിപ്പച്ച ...പ്രകാശ് കലാകേന്ദ്രം ..കൊല്ലം
ഭൂപടത്തിൽ ഇല്ലാത്തവർ ..നെഹ്‌റു ബാലവേദി & സർഗവേദി ..കാസർകോട്
നിണം ,,,ജയഭേരി ..തൃശൂർ
ഇരിക്കപ്പിണ്ഡം കഥ പറയുന്നു ..റിമംബറൻസ് തീയേറ്റർ ഗ്രൂപ് ..തൃശൂർ
പൊക്കൻ ...ജനകീയ കലാസമിതി ...കണ്ണൂർ
മിന്നുന്നതെല്ലാം ...തീയേറ്റർ റൂട്സ് ..പാലക്കാട്
1947 നോട്ടൗട് ..അത്ലറ്റ് കായിക നാടക വേദി ..പാലക്കാട്
ചാരൻ ...ബാക് സ്‌റ്റേജ് ..കോഴിക്കോട്
അതിരാണിപ്പാടം ...പൂക്കാട് കലാലയം ...കോഴിക്കോട്
ചേരൂർപ്പട ...രംഗചേതന ....തൃശൂർ
ദ വില്ലന്മാർ ...ലിറ്റിൽ എർത് സ്‌കൂൾ ഓഫ് തീയേറ്റർ ,,,മലപ്പുറം
നിലാവാൽ കൊത്തിവച്ച ചെങ്കോൽ ..ജ്വാല കരുവാക്കോട് ..കാസർകോട്
മ്യൂസിയം ഓഫ് സൈലൻസ് ..കലാപാഠശാല ..തൃശൂർ
ഹ്യൂമൺ ഫാക്റ്റർ ...ദേശാഭിമാനി കലാ കായിക സാംസ്കാരിക വേദി ..തൃശൂർ
ഛായാചിത്രം -മായാചിത്രം ...ലോകധർമി ...എറണാകുളം
സോവിയറ്റ് സ്റ്റേഷൻ കടവ് ...കനൽ സാംസ്കാരിക വേദി ...തിരുവനന്തപുരം ..
കക്കുകളി ...നെയ്തൽ നാടക സംഘം ..ആലപ്പുഴ
നിലവിളികളും മർമരങ്ങളും ,,,ഗ്രാമിക കലാവേദി ...തൃശൂർ
രാത്രിയുടെ മകൾ ..പുല്ലൂർ ചമയം നാടകവേദി ..തൃശൂർ