നന്മ ഫെസ്റ്റ് സംഘടിപ്പിച്ചു
- വാർത്ത - ലേഖനം
അബ്ഖൈഖ്: നന്മ സാംസ്‌കാരിക വേദി അബ്ഖൈഖ് അതിന്റെ രൂപികരണത്തോട് അനുബന്ധിച്ച് നന്മ ഫെസ്റ്റ് സംഘടിപ്പിച്ചു, നന്മ ഫെസ്റ്റ് ഉത്ഘാടനം കേരള ലോക സഭ അംഗവും, കെ പി സി സി അംഗവും കൂടിയായ ബിജു കല്ലുമല നിര്‍വഹിച്ചു. ചടങ്ങില്‍ നന്മ വൈസ് പ്രസിഡന്റ് ഹെൻറി വില്‍സണ്‍ അധ്യക്ഷത വഹിച്ചു. പ്രവാസികളും നിയമ കുരുക്കുകളും എന്ന വിഷയത്തെ ആസ്പദമാക്കി നവയുഗം സാംസ്‌കാരിക വേദി രക്ഷാധികാരി ഷാജി മതിലകം സംസാരിച്ചു, ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ ആശംസകള്‍ നേര്‍ന്നു, അബ്ഖൈഖില്‍ ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനം അനിഷ്ഠിച്ചു വരുന്ന 12 ആരോഗ്യ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളില്‍ ദമ്മാം കെപ്റ്റ നാട്ടരങ്ങു ടീം സംഘടിപ്പിച്ച നാടന്‍പാട്ട്, വിവിധ ദൃശ്യാവിഷ്ക്കാരം, കൂടാതെ കിഴക്കന്‍ പ്രവിശ്യയിലെ പ്രശസ്ത ഗായികാ ഗായകൻമാരായ അൻഷാദ് സൈനുദ്ധീന്‍, ജസീര്‍ കണ്ണൂര്‍, ഷാ മോന്‍ അഷ്‌റഫ്, മീജല്‍ റെജി, സഹീർഷാ കൊല്ലം, സംഗീത, ഗ്ലാഡ്സന്‍, നിഖില്‍, എന്നിവരുടെ സംഗീത വിരുന്നും, നേഹ ദമ്മാം, ബിസ്മി, ഫഹദ് എന്നിവരുടെ നൃത്ത പ്രകടനങ്ങളും നടന്നു. ചടങ്ങിൽ ആന്റണി യേശുദാസ്, അഷറഫ് കണ്ടത്തിൽ, പ്രിൻസ് രാജു, രാജൻ അപ്പുക്കുട്ടൻ, ജോൺസൺ, ബിനു റാഫൽ, എലിസബേത്ത്, ബീഷ്മ റിജു, വിനീത എന്നിവർ പങ്കെടുത്തു. നന്മ രക്ഷാധികാരി മാത്തുകുട്ടി പള്ളിപ്പാട് സ്വാഗതവും സെക്രട്ടറി അന്‍വര്‍ സാദിക്ക് പൊന്നാനി നന്ദിയും പറഞ്ഞു.