കേരള യുവജന ക്ഷേമ വകുപ്പ് 2020-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിനും അപേക്ഷ ക്ഷണിക്കുന്നു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
2020-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജനക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിനും
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നിശ്ചിതഫോറത്തില്‍ അപേക്ഷ ക്ഷണിക്കുന്നു. വ്യക്തിഗത അവാര്‍ഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സാമൂഹ്യപ്രവര്‍ത്തനം,മാധ്യമപ്രവര്‍ത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവര്‍ത്തനം (ദൃശ്യമാധ്യമം), കല,സാഹിത്യം, ഫൈന്‍ ആര്‍ട്‌സ്, കായികം (വനിത), കായികം (പുരുഷന്‍), ശാസ്‌ത്രം, സംരംഭകത്വം, കൃഷി, എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 11 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാവുന്നതാണ്. അതാത് മേഖലയില്‍ വിദഗ്‌ദ്ധരുള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000/-രൂപയും പ്രശസ്‌തി പത്രവും പുരസ്‌കാരവും നല്‍കുന്നതാണ്
കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള യൂത്ത്/യുവ ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിക്കുന്നുണ്ട് . ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000/-രൂപയും പ്രശസ്‌തി പത്രവും പുരസ്‌കാരവും നല്‍കുന്നു. ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബ്ബുകളെയാണ്‌് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000/- രൂപയും, പ്രശസ്‌തി പത്രവും, പുരസ്‌കാരവും നല്‍കുന്നതാണ്.
അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 2021 നവംബര്‍ 5 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അപേക്ഷ ഫോറവും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ് സൈറ്റിലും ലഭ്യമാണ് (www.ksywb.kerala.gov.in).
അപേക്ഷ അയ്‌ക്കേണ്ട വിലാസം : –
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്
സ്വാമിവിവേകാനന്ദന്‍ യൂത്ത്ഭവന്‍
ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം
കുടപ്പനക്കുന്ന് പി.ഒ., തിരുവനന്തപുരം
ഫോണ്‍: 04712733139, 2733602, 2733777