തെരുവ് നാടക മത്സരം
- വാർത്ത - ലേഖനം
കക്കോടി : പുരോഗമന കലാസാഹിത്യസംഘം കക്കോടി മേഖല സമ്മേളനത്തിന്റെ ഭാഗമായി തെരുവ് നാടക മത്സരം നടത്തുന്നു. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനമായി 3000 രൂപയും, മൂന്നാം സമ്മാനമായി 2000 രൂപയും നൽകും. നാടകങ്ങൾ 25 മിനിറ്റിൽ കവിയരുത്.
അവതരണയോഗ്യമായ സ്ക്രിപ്റ്റുകൾ തെരഞ്ഞെടുത്ത് അതത് നാടകസംഘങ്ങളെ അറിയിക്കും. മേഖലാ കമ്മിറ്റി നിർദേശിക്കുന്ന തെരുവുകളിൽ നാടകം അവതരിപ്പിക്കണം. പശ്ചാത്തല സംഗീതം, മൈക്ക് എന്നിവ ആവ ശ്യമില്ല. അവതരിപ്പിക്കാനുദ്ദേശിക്കുന്ന നാടകങ്ങളുടെ സ്ക്രിപ്റ്റ് 30ന് അകം നകം മണിക്കുട്ടൻ പുല്ലാളൂർ, ആർദ്രം, പാറന്നൂർ പിഒ, നരിക്കുനി (വഴി), 673585. എന്ന വിലാസത്തിലോ കക്കോടി മേഖലാ സെക്രട്ടറി ദി നേശ് നടുവല്ലൂരിന് നേരിട്ടോ എത്തിക്കണം. തെരഞ്ഞെടുക്ക പ്പെടുന്ന അഞ്ച് നാടകങ്ങൾക്കാ ണ് അവതരണാനുമതി. വിജയി കൾക്കുള്ള സമ്മാനങ്ങൾ ആഗ സ്ത് ആറിന് നന്മണ്ടയിൽ നട ക്കുന്ന മേഖലാ സമ്മേളന ത്തിൽ വിതരണംചെയ്യും.
ഫോൺ: 9446895702, 8289829447