ഡ്രാമാനന്ദം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ, സി.ആർ.മനോജ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന സംസ്ഥാന തല നാടക രചനാ മത്സരവും ഏകപാത്ര നാടക മത്സരവും
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
രചനാ മത്സര നിബന്ധനകൾ:
1. പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്തതുമായ , 30 മിനുട്ടു മുതൽ നാല്പത്തിയഞ്ച് മിനുട്ടിൽ കവിയാത്തതുമായ പുതിയ രചനകളാണ് മത്സരത്തിന് അയക്കേണ്ടത്.
2. നാടകത്തിന്റെ മൂന്ന് കോപ്പികൾ അയക്കേണ്ടതാണ്.
3. നാടകകൃത്തിന്റെ പേരും മേൽവിലാസവും
ബയോഡാറ്റയും നാടകരചനയോടൊപ്പം പ്രത്യേകമായി അയക്കേണ്ടതാണ്.
4. രചനകൾ ലഭിക്കേണ്ട അവസാന തീയതി:
2022 ജൂലായ്, 30 ആയിരിക്കും.
5- ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ക്യാഷ് അവാർഡും സി.ആർ.മനോജ് സ്മാരക ഫലകവും പുരസ്കാരമായി നൽകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
കെ സി ജോർജ്ജ്
(നാടകകൃത്ത് )
ഫോൺ : 94467 46939.
ഏകപാത്ര നാടക മത്സര നിബന്ധനകൾ:
1. 20 മിനുട്ടിൽ കുറയാത്തതും അരമണിക്കൂറിൽ കവിയാത്തതുമായ നാടകങ്ങളാണ് അവതരണത്തിന് തെരഞ്ഞെടുക്കുന്നത്. (പരമാവധി ലളിതമായ അവതരണ സങ്കേതമുള്ള നാടകങ്ങളാവുന്നത് നല്ലത്.)
2. നാടകത്തിന്റെ പേര്, അവതരണ ദൈർഘ്യം, രചയിതാവിന്റെ പേര്, സംവിധായകന്റെ പേര് / സംഘത്തിന്റെ/ അഭിനേതാവിന്റെ / പേര് എന്നിവ കൂടി ഉൾപ്പെട്ട ഏകപാത്ര നാടകരചനകൾ 2022 ജൂലായ് 20 നകം അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ജയൻ പാതാരം.
(ജോയന്റ് കൺവീനർ)
ഫോൺ : 91 88583522
3. മത്സരത്തിൽ പങ്കെടുക്കാൻ ദൂരെ നിന്നും വരുന്നവർക്ക് ആവശ്യമെങ്കിൽ താമസം, ഭക്ഷണം എന്നിവ ( 2 പേർക്ക് ) സംഘാടകർ ഒരുക്കുന്നതാണ്. അവതരണച്ചെലവ് ഉണ്ടായിരിക്കുന്നതല്ല.
4. തെരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങളുടെ അവതരണക്രമം സംഘാടകർ അറിയിക്കുന്നതാണ്.
5. സമ്മാനാർഹമാവുന്ന നാടകങ്ങൾക്ക് ക്യാഷ് പ്രൈസും സി.ആർ.മനോജ് സ്മാരക ഫലകവും നൽകുന്നതാണ്.
സംഘാടക സമിതിക്കു വേണ്ടി
പയ്യന്നൂർ മുരളി
(ചെയർമാൻ)
ഫോൺ : 9447130 200
പോണാൽ നന്ദകുമാർ
(ജനറൽ കൺവീനർ)
ഫോൺ : 9495100188