കക്കുകളി വീണ്ടും അരങ്ങിലേക്ക്
- വാർത്ത - ലേഖനം
ആസ്വാദക ബോധത്തെ വന്ധ്യംകരിച്ച , വെള്ളം ചേർത്ത് നിറം പിടിപ്പിച്ച കെട്ടുകഥകളിൽ നിന്നും ഐതിഹ്യങ്ങളിൽ നിന്നും വിമോചിപ്പിച്ച് നാടകകലയിൽ ഒരു മൂന്നാം കണ്ണ് തുറന്നു കൊണ്ടാണ് ആധുനിക മലയാള നാടകവേദി കലയുടെ സാമൂഹ്യ ദൗത്യം നിർവ്വഹിച്ചിട്ടുള്ളത്.
നാടു ഗദ്ദിക മുതൽ കൃസ്തുവിൻ്റെ ആറാം തിരുമുറിവ് വരെയുള്ള നാടകങ്ങളെ ഭരണകൂടങ്ങൾക്ക് പ്രഖ്യാപിത നിരോധനാജ്ഞകളിലൂടെ തടവറയിലടച്ചതും കേരളത്തിൻ്റെ വിദൂരമല്ലാത്ത ചരിത്രമാണ്.
അഭിരുചികളിൽ, ആഗ്രഹങ്ങളിൽ അബോധചോദനകളിൽ മലയാള നാടകം വീണ്ടും മൂലധനനിയന്ത്രണത്തിൻ്റെ ദൃശ്യവിരുന്നുകളായി നമ്മുടെ ചിന്തയ്ക്ക് കുരുക്കിടുമ്പോൾ പ്രതിരോധത്തിൻ്റെ നാടകക്കാഴ്ചകൾ ഉയിർക്കൊള്ളൂന്നുണ്ട്. കലയുടെ പ്രത്യക്ഷ നിരോധനത്തേക്കാൾ പരോക്ഷ നിരോധനം തന്ത്രമായി സ്വീകരിച്ച ഭരണകൂടം കക്കുകളി നാടകവും ഒളിസങ്കേത ങ്ങളിലിരുന്ന് നിരോധിച്ചു.
പള്ളിയും പൗരോഹിത്യവും ആശയാവിഷ്കാരത്തെ തടയുമ്പോൾ അതിന് കീഴടങ്ങാൻ മനസ്സില്ല എന്ന് പ്രഖ്യാപിക്കലാണ് നാടകം കളിക്കലാണ് പ്രതിരോധവും ചെറുത്ത് നില്പും. അതു കൊണ്ട് നമ്മൾ കക്കുകളി നാടകം അവതരിപ്പിക്കും കക്കുകളി നാടകം കാണും 2023 ആഗസ്ത് 13 ഞായർ 7 മണിക്ക് മേപ്പയ്യൂർ ടി.കെ കൺവൻഷൻ സെൻ്ററിൽ. റെഡ് സ്റ്റാർ മേപ്പയ്യൂർ ഒരുക്കുന്ന ഈ നാടക രാവിന് മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര നവമാധ്യമ കൂട്ടായ്മയായ ലോക നാടക വാർത്തകൾ നാടക അഭിവാദ്യങ്ങൾ നേരുന്നു.