നടന് ശ്രീനിവാസന് വെന്റിലേറ്ററില്‍
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കൊച്ചി:നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ വെന്റിലേറ്ററിൽ. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു.
മാർച്ച് 30നാണ് നെഞ്ചുവേദനയെ തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആൻജിയോഗ്രാം പരിശോധനയിൽ നടന് ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടുന്നതായി കണ്ടെത്തി. ഇതേ തുടർന്ന് മാർച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സർജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു.
വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ശ്രീനിവാസൻ മുൻപ് പല തവണ ചികിത്സ തേടിയിട്ടുണ്ട്.