‘ദി ഐലൻഡ്’ നാടകത്തിന്റെ ആദ്യ അവതരണം ജൂലൈ 17ന്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ജൂലൈ മാസം പതിനേഴാം തിയതി വൈകീട്ട് ഏഴ് മണിക്ക് തൈക്കാട് ഗണേശം സൂര്യ നാടക കളരിയിൽ ‘ദി ഐലൻഡ്’ നാടകത്തിന്റെ ആദ്യ അവതരണം അരങ്ങേറുന്നു.
അതോൾ ഫുഗാർഡ്, ജോൺ കാനി, വിൻസ്റ്റൺ ഷോണ എന്നിവർ ചേർന്ന് 1973-ൽ രചിക്കപ്പെട്ട നാടകമാണ് ‘ദി ഐലൻഡ്’. സൗത്ത് ആഫ്രിക്കയിലെ വംശവെറിയൻ ഭരണകൂടത്തിന്റെ കാലത്ത് രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാൻ വേണ്ടി ഉൾക്കടലിൽ ഒറ്റപ്പെട്ട ഒരു ദ്വീപിൽ പണിത ജയിലിലെ ഒരു സെല്ലിൽ ആണ് നാടകം നടക്കുന്നത്. എല്ലാ കാലത്തും മനുഷ്യരാശി ആശങ്കപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യം എന്ന ആശയത്തെ ഇവിടെ പ്രശ്നവൽക്കരിക്കുന്നു. സ്വാതന്ത്ര്യം അടിച്ചമർത്തപ്പെട്ടവനും, അടിച്ചമർത്തലിൽ നിന്ന് മോചിതനായവനും തമ്മിലുള്ള വൈകാരികമായ സംഘർഷത്തിലൂടെ നാടകം മുന്നോട്ട് പോവുന്നു. വിരസമായ സമനില ഇവിടെ അവസാനിക്കുന്നു.
നാടകത്തിന്റെ ഡിസൈനും ഡയറക്ഷനും നിർവ്വഹിച്ചിരിക്കുന്നത് വിഘ്നേഷ് ജയകൃഷ്ണൻ ആണ്. സുഹിൽ സതി, വിഘ്നേഷ് ജയകൃഷ്ണൻ എന്നിവരാണ് അഭിനേതാക്കൾ. ലൈറ്റ് ഡിസൈൻ നിർവ്വഹിക്കുന്നത് അലക്സ് സണ്ണി ആണ്. സന്ദു ഷാജി ആണ് നാടകത്തിന്റെ കലാ സംവിധാനം. ഓമന വേണുഗോപാൽ കോസ്റ്റും ഡിസൈൻ.
‘പെണ്ണൊരുക്കം’, ‘കാട്ടുമാക്കാച്ചി’, ‘ക്രിസ്തുവിനു പിൻപുള്ള ഉറക്കം’, ‘ഛായ’, ‘ക്രാപ്പ്സ് ലാസ്‌റ്റ് ടേപ്പ്’, ‘അയ്യോ’ എന്നീ നാടകങ്ങൾക്ക് ശേഷം തീയേറ്റർ സ്റ്റെപ്പ്സ്സിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകമാണ് ‘ദി ഐലൻഡ്’.