അശോകൻ കതിരൂർ പുരസ്കാരം കണ്ണൂർ സരസ്വതിക്ക്
- വാർത്ത - ലേഖനം
ബിനേഷ് നാമത്ത്
വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും സ്ത്രീ നേരിടുന്ന കൊടിയ ദുരന്തങ്ങളെ സ്ത്രീ പക്ഷത്തു നിന്നു നോക്കിക്കാണുമ്പോഴാണ് അതൊരു സ്ത്രീ പക്ഷ സാഹിത്യമായി മാറുന്നത്. കാഴ്ച പുരുഷന്റെ താകാം സ്ത്രീയുടേതാകാം എന്നാൽ സ്ത്രീയെന്ന നിലയിൽ അവളുടെ സ്വത്വം തിരിച്ചറിയാനും അതു രേഖപ്പെടുത്താനും പുരുഷാധിപത്യ സമൂഹത്തിൽ അവളനുഭവിക്കുന്ന അടിച്ചമർത്തലിനെതിരെ പ്രധിഷേധിക്കാനും പ്രതികരിക്കാനും സ്ത്രീക്കു കഴിയുമ്പോഴാണ് അതിലെ സത്യസന്ധതയും ആത്മാർത്ഥതയും കൂടുതൽ ശക്തമാവുക. ഇതു സമൂഹത്തെ നേരിട്ടനുഭവിപ്പിക്കാൻ ഏളുപ്പത്തിൽ സാധിക്കുക നാടകത്തിനായിരിക്കും. ഈ ലക്ഷ്യം മലയാള നാടക വേദിയിലൂടെ നമുക്ക് ബോധ്യപ്പെടുത്തി തന്ന അതുല്യ പ്രതിഭയാണ് കണ്ണൂർ സരസ്വതി.
50 വർഷത്തിലേറെ മലയാള നാടക വേദിയുടെ നിറസാന്നിദ്ധ്യം. രണ്ട് തവണ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്ക്കാരം നേടിയ നമ്മുടെ സ്വന്തം കണ്ണൂർ സരസ്വതി.
നാടകത്തിൽ സ്ത്രീകളെ കണി കാണാൻ കിട്ടാത്ത ഒരു ചരിത്രമുണ്ടായിരുന്നു മലയാള നാടക വേദിക്ക്. ആ കാലഘട്ടത്തിൽ ചങ്കുറപ്പോടെ അരങ്ങിലേക്ക് കാലെടുത്തു വച്ച അതുല്യ പ്രതിഭ. കലാരംഗത്തേക്ക് കടന്നുവരുന്നവർ അർപ്പണബോധമുള്ളവരായിരിക്കണം എങ്കിൽ മാത്രമേ അതിലൂടെ ആത്മീയമായ ഒരനുഭൂതി കൈവരിക്കാൻ കഴിയുകയുള്ളു.
കലയ്ക്കു വേണ്ടി ആത്മാർപ്പണം ചെയ്യുകയും അതിലൂടെ ആ അനുഭൂതി കൈവരിക്കുകയും ചെയ്യ്ത കണ്ണൂർ സരസ്വതി എന്ന നാടക നടിയുടേ ആത്മാർത്ഥമായ വാക്കുകളാണിത്. ഏതു കലയിലേക്ക് ആരു കടന്നു വന്നാലും അവർ കലയെ ഗൗരവത്തോടെ കാണണം. നാടകം കളിക്കുന്നത് പണമുണ്ടാക്കാൻ വേണ്ടി മാത്രമാകരുത്. കലാപഠനം അതൊരു തപസ്യയാകുമ്പോഴേ ആത്മാനന്ദം ഉണ്ടാകൂ. ജീവിക്കാൻ പണം വേണം അതോടോപ്പം ആത്മ സമർപ്പണം കൂടി വേണം.
ആഴത്തിൽ പഠിക്കാനും പഠിച്ചവ പ്രായോഗിക തലത്തിൽ കൊണ്ടുവരാനും കഴിയണം. പുതിയ തലമുറയ്ക്ക് അതിനു കഴിവുനൽകുമാറ് സർക്കാരും അക്കാദമികളും പ്രവർത്തിക്കണം. അശോകൻ കതിരൂർ പുരസ്കാരം ഏറ്റുവാങ്ങിയ കണ്ണൂർ സരസ്വതിയുടെ വാക്കുകളാണ്.
ആകാശവാണി എ ഗ്രയ്ഡ് ആർട്ടിസ്റ്റ് ആകാശവാണി നാടകോത്സവത്തിൽ രണ്ട് പ്രാവശ്യം മികച്ച നടിയായി (ശബ്ദം ) തെരഞ്ഞെടുത്തു കണ്ണൂർ സരസ്വതിയെ.
2008 ൽ ഗൂരു പൂജ അവാർഡും 2018 ൽ സമഗ്ര സംഭാവനയ്ക്ക് സാവിത്രി ഭായ് ഫൂലെ നാഷ്ണൽ അവാർഡ് ഡൽഹിയിൽ നിന്നും സ്വീകരിച്ചു.
കേരളത്തിലെ ഒട്ടുമിക്ക പപ്രൊഫഷണൽ സമതികളിൽ അഭിനയിച്ചിട്ടുള്ള ഈ പ്രതിഭയുടെ തുടക്കം അമേച്ച്വർ നാടകത്തിലൂടെ ആയിരുന്നു.
പ്രഭാഷകനും ഉത്തര കേരള കവിതാ സാഹിത്യവേദിയുടെ സ്ഥാപകനും കൂടിയായ കവിയൂർ രാഘവനാണ് ഭർത്താവ്. കണ്ണൂർ പള്ളിക്കുന്നിൽ തമസിക്കുന്നു. പുതിയ നാടക വിശേഷത്തിന്റെ തിരക്കിലാണ് നമ്മുടെ സ്വന്തം കണ്ണൂർ സരസ്വതി അമ്മ