കുറ്റവും, ശിക്ഷയും ചർച്ച ചെയ്ത് വരി - ദ സെന്റെൻസ്
- ഒപ്പീനിയന്‍
അരുൺ കുമാർ എൽ
തികച്ചും വ്യത്യസ്ഥമായ ആഖ്യാന രീതി കൊണ്ട് അഭിനയ മികവു കൊണ്ടും വരി ശ്രദ്ധേയമാകുന്നു. സിനിമയുടെ ആരംഭത്തിൽ എഴുതി കാണിക്കുന്നത് പോലെ തിയേട്രിക്കലായ മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്ന് തന്നെയാണ് വരി ദ സെന്റെൻസ്. ഒരു കാശ്മീരി പെൺകുട്ടി കേരളത്തിലെ ഏതോ ഒരു ജയിലിൽ എത്തുന്നതും. അവിടെ അവർ അനുഭവിക്കുന്ന വേദനയുമാണ് സിനിമയുടെ ഇതിവൃത്തം. പ്രധാന വേഷം ചെയ്ത രജ്ന രവീന്ദ്ര ഷേളാറിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. സ്ക്രിപറ്റിന്റെ ശക്തി പടത്തിനെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നത് പോലെ മുന്നോട്ട് കൊണ്ടു പോകുമ്പോൾ പ്രേക്ഷകർ ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്നു.തികഞ്ഞ സമാന്തര സിനിമയുടെ ആഖ്യാന രീതി പിൻതുടരുന്ന ചിത്രം ആദ്യ പത്ത് മിനിറ്റ് ബോറടിപ്പിക്കുന്നു എന്ന് തോനിയെങ്കിലും പിന്നീട് രസകരമായി മുന്നോട്ട് പോയി.
സംവിധായകൻ ശ്രീജിത്ത് പൊയിൽ ക്കാവും കഥ അവതരിപ്പിക്കുന്നതിൽ തികഞ്ഞ കയ്യടക്കം കാണിച്ചു.
ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, സുനിൽ സുഖദ, സജിത മഠത്തിൽ,പ്രകാശ് ചെങ്ങൽ, ചന്ദ്രദാസൻ തുടങ്ങിയവർ കഥാപാത്രങ്ങളോട് തികഞ്ഞ നീതി പുലർത്തി.
കുറ്റവും ശിക്ഷയും ഇത്രക്ക് ആഴത്തിൽ ചർച്ച ചെയ്ത ഒരു മലയാള സിനിമ മുൻപ് ഉണ്ടായിട്ടില്ല എന്നാണ് തോനുന്നത്.എല്ലാവരും കാണേണ്ടുന്ന ഒരു രാഷ്ട്രീയ സിനിമ തന്നെയാണ് വരി .നീസ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ഇന്നാണ് സിനിമ റിലീസ് ചെയ്തത്.