ഗുഗിൾ വർക്ക്സ്പേസ് സംഭരണശേഷി കൂട്ടുന്നു; 15 ജി ബിയിൽ നിന്ന് 1000 ജി ബിയിലേക്ക്
- വാർത്ത - ലേഖനം
മുംബൈ: ഗൂഗിളിന്റെ വ്യക്തിഗത വർക്ക്സ്പേസ് അക്കൗണ്ടിലെ സംഭരണശേഷി 15 ജി ബിയിൽ നിന്ന് ഒരു ടെറാബൈറ്റ് (അതായത് 1000 ജി ബി) ആയി ഉയർത്തും. ഔദ്യോഗിക ബ്ലോഗിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. പുതിയ മാറ്റം വരുന്നതോടെ എല്ലാ അക്കൗണ്ടുകളും ഓട്ടോമാറ്റിക്കായി അപ്ഗ്രേഡ് ചെയ്യപ്പെടും. സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് സംവിധാനമാണ് ലഭിക്കുക.
ജി-മെയിൽ, ഗൂഗിൾ ഡ്രൈവ് എന്നിവയിൽ സ്ഥലമില്ലെന്നോർത്തുള്ള ആശങ്കകൾക്കാണ് ഇതോടെ അവനസാനമാകുന്നത്. ഗൂഗിൾ വികസിപ്പിച്ചതും വിപണനം ചെയ്യുന്നചുമായ ജി-മെയിൽ, ക്ലൗഡ് കംപ്യൂട്ടിങ്, കോണ്ടാക്ട്സ്, ഗൂഗിൾ കലണ്ടർ, മീറ്റ്, ചാറ്റ്സ്, ഓഫീസ് സ്യൂട്ട് തുടങ്ങിയ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് ഗൂഗിൾ വർക്ക്സ്പേസ്. നേരത്തെ ജി സ്യൂട്ട് എന്നാണ് ഇതറിയപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനപതിപ്പ് ഉപഭോക്താക്കൾക്ക് സൗജന്യമാണ്.
മാൽവേർ, സ്പാം, റാൻസംവേർ ആക്രമണങ്ങളിൽ നിന്നുള്ള സുരക്ഷ, പല വ്യക്തികൾ ഒരേ സന്ദേശം ഒരേ സമയം അയക്കാനുള്ള മെയിൽമെർജ് സംവിധാനം എന്നിവ പുതിയതായി ഉൾപ്പെടുത്തും.