ഗിരീഷ് കാരാടി മെമ്മോറിയൽ LNV ഇന്റർനാഷണൽ മൈക്രോ ഡ്രാമ ഫെസ്റ്റിവൽ ; പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
- വാർത്ത - ലേഖനം
എറണാകുളം : അകാലത്തിൽ പൊലിഞ്ഞു പോയ നാടക സംവിധായകനും അഭിനേതാവും LNV സെൻട്രൽ അഡ്മിൻ അംഗവുമായിരുന്ന ഗിരീഷ് കാരാടിയുടെ സ്മരണാർത്ഥം, മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര നവ മാധ്യമ കൂട്ടായ്മയായ ലോക നാടക വാർത്തകൾ (LNV) സംഘടിപ്പിച്ച 'ഗിരീഷ് കാരാടി മെമ്മോറിയൽ LNV ഇന്റർനാഷണൽ മൈക്രോ ഡ്രാമ ഫെസ്റ്റിവലിൽ' വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച നാടകം, മികച്ച രണ്ടാമത്തെ നാടകം, മികച്ച രചന, മികച്ച സംവിധാനം മികച്ച നടൻ, നടി ,ബാലതാരം എന്നീ ഇനങ്ങളിലാണ് വിജയികളെ പ്രഖ്യാപിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടോളം നാടകങ്ങളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വിധി കർത്താക്കൾ പ്രശസ്ത നാടക സംവിധായകനും നാടകകൃത്തുമായ ഡോ. ചന്ദ്രഹാസൻ, പ്രശസ്ത സീരിയൽ തിരക്കഥാകൃത്തും നാടക സംവിധായകനും നാടകകൃത്തുമായ ശ്രീ. ചെറുന്നിയൂർ ജയപ്രസാദ്, പ്രശസ്ത നാടക പ്രവർത്തകനും സംവിധായകനും സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയിട്ടുള്ള പ്രവാസി നാടക കൃത്തുമായ ശ്രീ. സുനിൽ കെ ചെറിയാൻ എന്നിവർ ആയിരുന്നു ജൂറി അംഗങ്ങൾ. എറണാകുളം കലൂരിൽ കപില സെന്ററിൽ വച്ചായിരുന്നു പ്രോഗ്രാം സങ്കടിപ്പിച്ചത്.
മത്സര വിജയികൾ
മികച്ച നാടകം : കസേരകൾ
(5000 ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും)
മികച്ച രണ്ടാമത്തെ നാടകം : മൃതകം
(3000 ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും)
മികച്ച രചന : വിജേഷ് കാരി (കസേരകൾ)
(1000 ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും)
മികച്ച സംവിധാനം : സുനിൽ ഗുരുവായൂർ (കസേരകൾ), സുധീർ ബാബുട്ടാൻ (രാക്ഷസി)
(1000 ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും)
മികച്ച നടൻ : പ്രവീൺ (കസേരകൾ)
(1000 ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും)
മികച്ച നടി : ആശ്രിത രഞ്ജിത്ത് (കസേരകൾ)
(1000 ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും)
മികച്ച ബാലതാരം : ബേബി സാലിയ (തറവാട്)
(1000 ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും)
എൽ എൻ വി അഡ്മിൻ അംഗങ്ങളായ പി എൻ മോഹൻ രാജ്, സുജിത് കപില, സന്ദീപ് എന്നിവർ മത്സരത്തിൽ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും പങ്കെടുത്ത നാടക സംഘം അംഗങ്ങൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റും ചടങ്ങിൽ വച്ചു കൈമാറി.