ഗിരീഷ് കാരാടി മെമ്മോറിയൽ LNV ഇന്റർനാഷണൽ മൈക്രോ ഡ്രാമ ഫെസ്റ്റിവൽ
- വാർത്ത - ലേഖനം
ഗിരീഷ് ഇങ്ങനെ കുറിച്ചിട്ടു.
സെപ്റ്റംബർ 19 എന്റെ ജന്മദിനം. ഓരോ ജന്മ ദിനവും ചില ഓർമ്മപ്പെടുത്തലാണ്. ചെയ്തു തീർക്കാൻ ഇനിയും ഒരുപാട് ബാക്കിയുണ്ടെന്ന ഓർമ്മപ്പെടുത്തൽ.
ഇത്രയും കാലത്തെ നാടക പ്രവർത്തനം കൊണ്ട് ഒരു പാട് നല്ല ആത്മബന്ധമുള്ള നാടക സുഹൃത്തുക്കളെ കിട്ടി.
നാടകപ്രവർത്തകരുടെ സൗഹൃദം അത് വല്ലാത്ത ഒരു ബന്ധമാണ്, രക്തബന്ധത്തെക്കാൾ വലുത്, അരങ്ങുകൾ നഷ്ടപ്പെട്ട ഇരുണ്ട കാലത്തെ മാനസിക പിരിമുറുക്കത്തിൽ, നാടക സുഹൃത്തുക്കളുടെ വിശേഷങ്ങൾ ചേദിച്ചുള്ള ഫോൺ വിളികൾ, സൗഹൃദ സംഭാഷണങ്ങൾ മനസിന് ഒരു പാട് കുളിർമ്മ നൽകുന്നു, ശാന്തേട്ടൻ പറഞ്ഞതുപോലെ "ഇനിയൊരു ജന്മമുണ്ടെങ്കിൽ നാടകക്കാരനായി തന്നെ ജനിക്കാൻ ആഗ്രഹിക്കുന്നു".
പ്രിയ ഗിരീഷ് നീ ജീവിക്കുന്നു ഞങ്ങളിലൂടെ...
ലോക നാടക വാർത്തകൾ നാടക കുടുംബം.
അകാലത്തിൽ പൊലിഞ്ഞു പോയ നാടക സംവിധായകനും അഭിനേതാവും LNV സെൻട്രൽ അഡ്മിൻ അംഗവുമായിരുന്ന ഗിരീഷ് കാരാടിയുടെ സ്മരണാർത്ഥം, മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര നവ മാധ്യമ കൂട്ടായ്മയായ ലോക നാടക വാർത്തകൾ (LNV) സംഘടിപ്പിക്കുന്ന ഗിരീഷ് കാരാടി മെമ്മോറിയൽ LNV ഇന്റർനാഷണൽ മൈക്രോ ഡ്രാമ ഫെസ്റ്റിവൽ
എല്ലാ നാടക കുടുംബങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
നിബന്ധനകൾ
1. പത്ത് മിനിറ്റ് ദൈർഘ്യം വരുന്നതും, കുറഞ്ഞത് രണ്ട് കഥാപാത്രങ്ങൾ ഉള്ളതുമായ മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ നാടകങ്ങൾ ആണ് മൈക്രോ ഡ്രാമ മത്സരത്തിലേക്ക് പരിഗണിക്കുക.
2. നാടകത്തിന്റെ സ്ക്രിപ്റ്റ് / സംക്ഷിപ്തം pdf ഫോർമാറ്റിൽ സമർപ്പിക്കേണ്ട അവസാന തീയതി 2023 ആഗസ്റ്റ് 30 ആയിരിക്കും.
3. തെരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങളുടെ വീഡിയോ സെപ്റ്റംബർ 30നു മുൻപായി അപ്‌ലോഡ് ചെയ്യേണ്ടുന്നതാണ്.
4. വീഡിയോ ഷൂട്ടിങ് ഫോർമാറ്റും അപ്‌ലോഡ് ചെയ്യേണ്ടുന്ന രീതികളും അടങ്ങുന്ന കൂടുതൽ വിവരങ്ങൾ സെപ്റ്റംബർ 2നു മുൻപ് തെരഞ്ഞെടുക്കപ്പെടുന്ന നാടകസംഘങ്ങളെ അറിയിക്കുന്നതായിരിക്കും
5. പ്രവേശനം ഫീസ് ഉണ്ടായിരിക്കുന്നതല്ല.
6. അവതരണത്തിനു പ്രതിഫലം നൽകുന്നതല്ല
കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള
നമ്പറിൽ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക.
മോഹൻരാജ് PN (+91 9544453929)
സന്ദീപ് (+91 9400603343)
ശ്രീജിത്ത് പൊയിൽക്കാവ് (+91 9400146811)