കാഥികരെ ഇതിലേ, ഇതിലേ....... കേരള സംഗീത നാടക അക്കാദമി കഥാപ്രസംഗ കലാകാരന്മാര്‍ക്ക് 19 ലക്ഷം രൂപ ധനസഹായം നല്‍കും
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
അഞ്ച് കേന്ദ്രങ്ങളില്‍ കഥാപ്രസംഗ മഹോത്സവം സംഘടിപ്പിക്കും, കോവിഡ് 19 മഹാമാരിയാല്‍ പ്രതിസന്ധിയില്‍ അകപ്പെട്ട കഥാപ്രസംഗ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതായി 19 ലക്ഷം രൂപയുടെ സമഗ്ര പദ്ധതിയുമായി കേരള സംഗീത അക്കാദമി രംഗത്ത്. ഇതിന്‍റെ ഭാഗമായി ദീര്‍ഘകാലമായി കഥാപ്രസംഗ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗല്ഭമതികളായ 30 സീനിയര്‍ കാഥികരെ പങ്കെടുപ്പിച്ചുകൊണ്ട് തെരഞ്ഞെടുത്ത അഞ്ച് കേന്ദ്രങ്ങളില്‍ കഥാപ്രസംഗ മഹോത്സവവും സംഘടിപ്പിക്കും. ഇവര്‍ക്ക് 40,000 രൂപ വീതം പ്രതിഫലം നല്‍കും. കൂടാതെ, പൂര്‍വ്വകാല പ്രൗഢി നഷ്ടപ്പെട്ട കഥനകലയെ നവീകരിക്കുന്നതിനും കഥാപ്രസംഗ കലാകാരന്മാര്‍ക്ക് ഏറ്റവും മികച്ച വേദികളില്‍ തങ്ങളുടെ കലാവിഷ്‌കാരം നടത്താനും അക്കാദമി അവസരമൊരുക്കുന്നു. ഇതിന്‍റെ ഭാഗമായി 15 നും 50 നും ഇടയില്‍ പ്രായമുള്ള 35 കാഥികര്‍ക്ക് 20,000 രൂപ വീതം ധനസഹായം നല്‍കും . ധനസഹായത്തിന് അപേക്ഷിക്കുന്ന കാഥികര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കുന്ന അപേക്ഷയോടൊപ്പം ഏറ്റവും പുതിയ ബയോഡാറ്റ, ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ വയസ്സു തെളിയിക്കുന്ന രേഖ, കഥാപ്രസംഗരംഗത്തെ പ്രവര്‍ത്തനപരിചയം തെളിയിക്കുന്ന രേഖകള്‍, 10 മിനിട്ട് ദൈര്‍ഘ്യമുള്ള കഥാപ്രസംഗഭാഗത്തിന്‍റെ സിഡി/പെന്‍ഡ്രൈവ് (ഓര്‍ക്കസ്ട്ര നിര്‍ബന്ധമില്ല) എന്നിവ സമര്‍പ്പിക്കേണ്ടതാണ്. ഒരു കാഥിക ന്‍റെ ഒരു അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. തെരഞ്ഞടുക്കപ്പെടുന്ന കാഥികര്‍ അക്കാദമി നിര്‍ദ്ദേശിക്കുന്ന ഒരു കേന്ദ്രത്തില്‍ കഥാപ്രസംഗം അവതരിപ്പിക്കണം. അപേക്ഷയും അനുബന്ധരേഖകളും (സിഡി/പെന്‍ഡ്രൈവടക്കം) ജനുവരി 15 ന് വൈകുന്നേരം അഞ്ചു മണിക്കകം ഓഫീസില്‍ സമര്‍പ്പിക്കണം. കഥാപ്രസംഗാവതരണം ഈമെയില്‍, വാട്ട്സ്ആപ് എന്നീ മാധ്യമങ്ങളിലൂടെ സ്വീകരിക്കുന്നതല്ല. അക്കാദമിയില്‍ ഹാജരാക്കുന്ന രേഖകള്‍ തിരികെ നല്‍കുന്നതല്ല.