തിരുവന്തപുരം അയ്യൻകാളി ഹാളിന്റെ ശോചനീയ അവസ്ഥ വെളിപ്പെടുത്തി സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
- ഫെയിസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരത്തെ വി.ജെ.ടി ഹാളിന് അയ്യങ്കാളി ഹാൾ എന്നു പുനർ നാമകരണം ചെയ്തത് മൂന്നു വർഷം മുമ്പാണ്. സാമൂഹിക നവോത്ഥാന നായകന് ഉചിതമായ സ്മാരകം എന്ന നിലയിലാണ് ഈ പേരുമാറ്റം വിശേഷിപ്പിക്കപ്പെട്ടത്.
എണ്ണമറ്റ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച തിരുവനന്തപുരത്തിന്റെ അഭിമാന ഈ ഹാളിലെ സ്റ്റേജിന്റെ ചില ചിത്രങ്ങളാണ് താഴെ. പുറകിലുള്ള കർട്ടൻ പൂർണ്ണമായും കീറി പറഞ്ഞതായതിനാൽ സംഘാടകർ ഒരു കർട്ടൻ അതിനു മുമ്പിൽ വലിച്ചു കെട്ടിയിരുന്നു.
ഹാളിന്റെ യഥാർത്ഥ മുഖം ഇങ്ങിനെയാണ് എന്ന അറിവ് വേദനിപ്പിക്കുന്നതായിരുന്നു. പലപ്പോഴും പരിപാടികളിൽ പങ്കെടുക്കുമ്പോൾ പുറത്തേക്ക് കാണുന്ന അയ്യങ്കാളി ഹാളിന്റെ സൗന്ദര്യം അതാതു സംഘടനകാർ , ഹാൾ വാടകക്ക് എടുത്ത ശേഷം നല്ലൊരു തുക അലങ്കാര പണിക്കാർക്ക് കൊടുത്ത് ചെയ്ത് എടുക്കുന്നതാണത്രെ ! ഈ കരാറുകാർ ഉള്ളപ്പോൾ ഇത് വൃത്തിയായി ഭംഗിയായി സൂക്ഷിക്കേണ്ട ആവശ്യം അധികൃതർക്ക് ഉണ്ടോ എന്നാവും!
കേരളത്തിൽ സാംസ്കാരിക പ്രവർത്തനങ്ങൾക്കായുള്ള ഇടങ്ങൾ കുറച്ചെ ഉള്ളൂ. അത് നമുക്ക് ഭംഗിയായി സൂക്ഷിക്കാനുള്ള പണം ഹാൾ വാടകയിൽ നിന്ന് തന്നെ ലഭിക്കില്ലെ? നമ്മുടെ ഹെറിറ്റേജ് ബിൽഡിങ്ങുകൾ വൃത്തിയായി നിലനിർത്തേണ്ട ചുമതല ബന്ധപ്പെട്ട വകുപ്പുകൾക്കില്ലെ? ഇനി ഇതൊക്കെ കാണുമ്പോൾ അസ്വസ്ഥത തോന്നുന്നത് എന്റെ എന്തെങ്കിലും കുഴപ്പമാണോ?