നടൻ മാമുക്കോയ അന്തരിച്ചു
- വാർത്ത - ലേഖനം
![](/images/images_13.jpeg)
കോഴിക്കോട്: നടൻ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.
ഈ മാസം 24 ന് കാളികാവിൽ ഒരു ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലാക്കി.
ഹൃദയാഘാതത്തിന് പുറമെ തലച്ചോറിൽ രക്തസ്രാവവും ഉണ്ടായതാണ് മാമുക്കോയയുടെ ആരോഗ്യനില വഷളായത്. കഴിഞ്ഞ രണ്ടു ദിവസമായി മാമുക്കോയ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
നാടകനടനായിട്ടായിരുന്നു മാമുക്കോയ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. കെടി മുഹമ്മദിന്റെ നാടകങ്ങളിലെ അവിഭാജ്യ ഘടകമായിരുന്നു മാമുക്കോയ. വൈക്കം മുഹമ്മദ് ബഷീറുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു.
1979 ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമി ആണ് ആദ്യ സിനിമ. സത്യൻ അന്തിക്കാടിന്റെ സിനിമകളിലൂടെയാണ് മാമുക്കോയ ജനകീയ നടനായി വളർന്നത്. രണ്ടു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.