അയമു ട്രസ്റ്റിന്റെ നാടകം സാമ്പത്തിക പരാധീനതകൾ മാറ്റാൻ ഗൂഗിൾ പേ ചെലഞ്ച്.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ഇ കെ അയമു സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ 55 ആം ചരമ വാർഷികത്തിൽ "ജ്ജ് നല്ലൊരു മനുസനാ കാൻ നോക്ക് " എന്ന നാടകത്തിന്റെ പുനരാഖ്യാനവും പുനരവതരണവും റഫീഖ് മംഗലശ്ശേരിയുടെ നേതൃത്വത്തിൽ നടത്തിയത് നാടകപ്രേമി കളിലാകെ ആവേശം പടർത്തിയ ഒരു സംഭവമായിരുന്നു. നാടകം കണ്ട കരിവെള്ളൂർ മുരളി fbയിൽ ഇട്ട പോസ്റ്റ് ഇതോടൊപ്പം വെച്ചിട്ടുണ്ട്.
6.5 ലക്ഷത്തോളം രൂപ ചെലവ് വന്ന ഈ പ്രവർത്തനത്തിന് അതിനൊപ്പം സമാഹരണം നടത്താൻ സംഘാടക സമിതിക്കു കഴിഞ്ഞില്ല. രണ്ടേകാൽ ലക്ഷം രൂപ കൂടി കിട്ടിയാൽ മാത്രമേ കടം ഒഴിവാവുകയുള്ളൂ.
സാമ്പത്തിക സമാഹരണം ഉദ്ദേശിച്ചു സമിതി തയാറാക്കിയിട്ടുള്ള ഒരു ഗൂഗിൾ ചലഞ്ചു പരിപാടിയുടെ പോസ്റ്റർ ഇതോടൊപ്പം വെച്ചിട്ടുണ്ട്. ഒരു 500 രൂപയോ, സാധിക്കുമെങ്കിൽ ഏതാനും ഗുണിതങ്ങളോ ഗൂഗിൾ പേ വഴി അയച്ചു തന്നു സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
സഹകരിക്കാൻ സാധ്യതയുള്ള സുഹൃത്തുക്കൾക്ക് ഇത് ഷെയർ ചെയ്തുകൊണ്ടും ഞങ്ങൾ നേരിട്ട് ബന്ധപ്പെട്ടാൽ സഹകരിക്കാൻ സാധ്യത യുള്ളവരുടെ നമ്പർ അയച്ചുതന്നുകൊണ്ടും സഹായിക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു.
ജൂൺ 15ന് ഈ സമാഹരണം അവസാനിപ്പിക്കണം എന്നാണ് തീരുമാനിച്ചിട്ടുള്ളത്.