ദുബായ് യുവകലാസാഹിതി സംഘടിപ്പിക്കുന്ന ചെറുകഥ രചന മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ദുബായ് യുവകലാസാഹിതിയുടെ സാരഥിയായിരുന്ന പ്രിയപ്പെട്ട നനീഷിന്റെ ഓർമ്മകൾക്ക് ഒരു വർഷം പൂർത്തിയാവുകയാണ്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ദുബായ് യുവകലാസാഹിതി സംഘടിപ്പിക്കുന്ന ചെറുകഥ രചന മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. മികച്ച കഥയ്ക്ക് 25000 /- രൂപയും പ്രശസ്തി പത്രവും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 10000 /- , 5000 /- രൂപ വീതവും പ്രശസ്തി പത്രവും നൽകുന്നതാണ്. സമ്മാന വിതരണം ദുബായ് യുവകലാസന്ധ്യ 2022ൽ വച്ച് നൽകുന്നതാണ്. (വിജയികൾക്ക് ദുബായിൽ എത്തുന്നതിനുള്ള വിസയും താമസ സൗകര്യവും നൽകുന്നതാണ്) സൃഷ്ടികൾ 2022 ജനുവരി 30 മുൻപായി This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇ- മെയില് ഐഡി യിലേക്ക് അയക്കുക.
മത്സര നിബന്ധനകൾ :
1. കഥയ്ക്ക് വിഷയ നിബന്ധനകൾ ഇല്ല.
2. മൗലികമായ രചനകൾ മറ്റൊരിടത്തും പ്രസിദ്ധപ്പെടുത്തിയതും ആകരുത്.
3. കൃത്യവും വ്യക്തവുമായ രചനകൾ A4 സൈസിൽ PDF ആയി അയക്കണം.
4. പൂർണ്ണമായ മേൽവിലാസം (ഇന്ത്യയിലും പുറത്തും), ഇ-മെയിൽ, വാട്സാപ്പ് നമ്പർ, പാസ്പോര്ട്ട് സൈസ് ഫോട്ടോ ഉൾപ്പെടെ This email address is being protected from spambots. You need JavaScript enabled to view it. എന്ന മെയിൽ ഐഡിയിൽ 2022 ജനുവരി 30നു മുൻപായി ലഭിക്കണം.
5. ഏത് പ്രായത്തിൽ ഉള്ളവർക്കും പങ്കെടുക്കാം.
6. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
തിരഞ്ഞെടുത്ത കഥകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ യുവകലാസാഹിതി ദുബായ് ആലോചിക്കുന്നു. ആയതിനാൽ സമ്മാന വിതരണം കഴിഞ്ഞു ഒരു മാസത്തിനകം അറിയിപ്പൊന്നും ലഭിക്കാത്ത പക്ഷം മറ്റു പ്രസിദ്ധീകരണങ്ങൾക്കു ഉപയോഗിക്കാവുന്നതാണ്.