ജോസമ്മ ബേബി ടീച്ചറും പത്രോസ് സാറും
- ചെറുകഥ
മിനി ഉതുപ്പ്
ബേബി ചേട്ടൻ്റെ ക്രിസ്തു രാജിൽ കയറി ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടുണ്ടെന്ന് പറഞ്ഞല്ലോ.അതിലൊരു സ്ഥലമാണ് മൂവാറ്റുപുഴ.
മൂന്നാറു കൂടിയ പുഴയാണ് മൂവാറ്റുപുഴ.ഞാനും അപ്പച്ചനും അമ്മച്ചിയും കൂടി ക്രിസ്തു രാജിൽ കയറി ഇരുന്നാണ് ജോസമ്മ ബേബിട്ടീച്ചറും പത്രോസ്സാറും താമസിക്കുന്ന സ്ഥലത്ത് പോയത് ..അത് മൂവാറ്റു പുഴയിലായിരുന്നു. അത്തിക്കൽ എന്നാണ് വീട്ടുപേര്...അതോ സ്ഥലപ്പേരോ,..? പത്രോസ് സാറിൻ്റെ അപ്പന് ഞങ്ങളെ വല്യ ഇഷ്ടമായി .അദ്ദേഹം പറമ്പൊക്കെ ചുറ്റി നടന്നു കാണിച്ചു..കരിമ്പ് ഒക്കെ വെട്ടിത്തന്നതോർക്കുന്നു.
പത്രോസ് സാർ വയനാട്ടിലെ ബത്തേരിക്കടുത്ത് നൂൽപ്പുഴ സ്കൂളിൽ (ഇപ്പോൾ പേര് കല്ലൂർ ഹെയർ സെക്കൻ്ററി സ്കൂൾഎന്നാണ്) വന്നാണ്
ജോസമ്മ ബേബിട്ടീച്ചറെ കണ്ടതും പരിചയപ്പെട്ടതും പിന്നെ കല്യാണം കഴിച്ചതും. ടീച്ചർ ആദ്യം സ്കൂൾ ക്വോട്ടേർസിലായിരുന്നു താമസിച്ചിരുന്നത്.വിവാഹശേഷം സ്കൂളിന് അടുത്ത് 66 ൽ ഉള്ള ഒരു ലൈൻ കെട്ടിടത്തിലേക്ക് താമസം മാറി.അവിടെ വച്ച് ഒരു ആൺ കുട്ടിയുണ്ടായി,അരുൺ, ബത്തേരിയിലെ സൈയ്ൻറ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണവൻ പഠിച്ചിരുന്നത്. കൂട്ടുകാരോട് എല്ലാവരോടും അതായത് പ്രീതിച്ചേച്ചി ,മിനി പി കെ, ബീനച്ചേച്ചി , നാണുവേട്ടൻ്റെ ബിന്ദു ച്ചേച്ചീ,ബിജു, മാത്തുണ്ണി സാറിൻ്റെ മഞ്ജു ,രഞ്ജു, ശ്രീജിത്ത് ,ബിനോയ്,രാജമ്മട്ടീച്ചറിൻ്റെ സന്തോഷ് ചേട്ടൻ, മഞ്ജു, മായ ഇവരോടൊക്കെ വല്യ കൂട്ടായിരുന്നു. ഇപ്പോൾ എവിടെയാണാവോ..
ജോസമ്മ ബേബിട്ടീച്ചറും പത്രോസ് സാറുമുണ്ടോ മൂവാറ്റുപുഴയിൽ.. ആ അപ്പൻ മരിച്ചു പോയ്ക്കാണും.
ഒന്ന് ചെന്ന് നോക്കണം .കഴിയുമോ ആവോ ...!
ഇതെഴുതിക്കഴിഞ്ഞ് ആണ് ഞാൻ അറിയുന്നത് പത്രോസ് സാറും ബേബി ട്ടീച്ചറും അവിടെയില്ല എന്നും ഇവിടം
വിറ്റ് കൊല്ലത്ത് ടീച്ചറുടെ വീട്ടിലാണ് താമസം എന്നും ഒക്കെ.
കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ല.