അരങ്ങിന്റെ ആത്മഗതങ്ങൾ..
പയ്യന്നൂർ മുരളി
ഭാഗം 4
#വെറുതെ
#വെറുംവെറുതെ
#വെറുതെയൊരു
#നാടകജീവിതചിന്ത
പ്രോത്സാഹനത്തിന്
സഹകരണത്തിനു് നന്ദി.
കഴിഞ്ഞ 3 ലക്കങ്ങളിലും നാടകം എങ്ങിനെയാണെന്ന് കണ്ടു പിടിക്കാനോ -, എന്നിലെ കല എന്താണ് എന്ന് പോലും അറിയാൻ കഴിഞ്ഞില്ല.
പക്ഷെ യാത്ര തുടരുന്നു.....
ഒറ്റയാൾ നാടകവും - തെക്കെ വിട് നാടക വിശേഷവും ത്രിമൂർത്തി നാടക സംഘവും കടന്ന്,
അന്നുരിൻ്റെ, പയ്യന്നൂരിൻ്റെ, കണ്ണൂരിൻ്റെ അമച്വർ-തെരുവുനാടക ,അതിജീവന വിശേഷങ്ങളും /
പിന്നെ ,എനിക്കെറ്റവും പ്രോത്സാഹനം നൽകി -നാടകം ഉപജീവനമാക്കി മാറ്റാൻ സഹായിച്ച തെക്കൻ പ്രൊഫഷണൽ നാടകഅനുഭവങ്ങളും - ഓർഡറായി, ഒരോന്നായി വിവരിക്കേണ്ടതുണ്ട്. സഹകരിക്കുമല്ലോ
..............................
ഒരു ഓർമ്മപ്പെടുത്തൽ
അഹം - ഞാൻ -എന്ന ഭാവം - ഒരു വ്യക്തിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഏറെ ഉപകരിക്കും.
പക്ഷെ അത് മറ്റുള്ളവരെ അടിച്ചേൽപ്പിക്കുമ്പോഴും, ആത്മവിശ്വാസം ,അതിര് കടക്കുമ്പോഴുമാണ്
" അഹംഭാവം"
വരുന്നതും, അതിന് കൊമ്പ്മുളക്കുന്നതും.
അത്,,, മനുഷ്യൻ്റെ - കലാകാരൻ്റെ വളർച്ചയെ സാരമായി ബാധിക്കും.
.................................
ഭാഗം-4
( 202l ജൂൺ 9)
നാലാം ഭാഗത്തിന് ഒരു "സബ്ടൈറ്റിൽ " നൽകാം
#തെക്കെവീട്ഒരുനാടകവിപ്ലവം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, മൂന്നാം ഭാഗത്തിൽ പറഞ്ഞു നിർത്തിയത്,
അറിവ് - തിരിച്ചറിവാകുന്ന കാര്യം - !!!
എൻ്റെ പ്രേക്ഷകനടുവിൽ ഞാൻ ,
അവർ തുടരുന്നു :-
പാരമ്പര്യത്തിൻ്റെ പിൻതുടർച്ചയാണ് ജീവിതം .
ജനിതകമായ ഒരു സിദ്ധി നിന്നിലുമുണ്ടാകും-
അത് സ്വയംവളർത്തിയെടുക്കുകയും,
ആ കഴിവുകളെ തിരിച്ചറിഞ്ഞ്, സ്വയം പ്രയോചനപ്പെടുത്തുകയും ചെയ്യണം.
നല്ല ഒരു വ്യക്തിയിൽ മാത്രമെ ,നല്ലൊരു കലാകാരൻ പിറവി യെടുക്കുകയുള്ളു - നിലനിൽക്കുകയുള്ളു.
ശരിയാണ് -
സാമൂഹ്യ ചുറ്റുപാടുകളുടെ സൃഷ്ടിയാണ് മനുഷ്യൻ അല്ലെങ്കിൽ ഒരു വ്യക്തി ????????????
ചുറ്റുപാടുകൾക്കു് തികച്ചും അടിമപ്പെട്ടുകൊണ്ട് കഴിയേണ്ടുന്ന ഒരു നിസ്സഹായജീവിയല്ല മനുഷ്യൻ .
സാമൂഹ്യമായ ചുറ്റുപാടുകളെ, ഒരു പരിതിവരെ മാറ്റി തീർക്കുവാനും, പുനർനിർമ്മിക്കുവാനും , കലാകാരന് കഴിയണം.
ഈ കുടുംബത്തിനും, രാഷ്ട്രീയപരമായ സാംസ്കാരികപരമായ
ഒരു കാലാപാരമ്പര്യമുണ്ട്.
രാജ്യത്തിൻ്റെ കണ്ണാടി എന്ന് പറയുന്നത് കലയും - സംസ്കാരവുമാണല്ലോ -
അവർ, - (പ്രേക്ഷകവൃന്തം) തുടർന്നു :-
വല്യമ്മാവൻമാരെപോലെ തന്നെ - ഈ കുടുംബത്തിൽ,
നിൻ്റെ അമ്മാവൻ നാരായണൻ്റെയും,
(ടെലി ഫൊൺ )
K U സുധാകരൻ,
K U രാജേന്ദ്രൻ
KU പ്രഭാകരേട്ടൻ
(4- പേരും നമ്മോടൊപ്പമില്ല)
കെ.യുരാധാകൃഷ്ണൻ (മുൻ മന്ത്രി പിണറായിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം - ഇപ്പോൾ നഗരസഭാ കൺസിലർ)
കെ യു - ദാമോദരൻ (പാചകരത്നം/ഫോക് ലോർ അവാർഡ് ജേതാവ്.)
Ku വിജയകുമാർ
(പ്രസിഡണ്ട്,ചേമ്പർ ഓഫ് കോമേഴ്സ് പയ്യന്നൂർ)
cp കൃഷ്ണകുമാർ, Pബാലചന്ദ്രൻ.
(സാമൂഹികമായ അനീതി കൾക്കും,അസമത്വ ങ്ങൾക്കുമെതിരെ, നാടകത്തെയും നാടക അരങ്ങിനെയും, പടവാളാ ക്കിയ പ്രശസ്ത നാടകകൃത്തുക്കൾ)
Pപത്മനാഭൻ ( നിരൂപകൻ സാംസ്കാരിക പ്രവർത്തകൻ),
P രഘു ( കേളുവിലെ നടൻ - അക്കാദമി അവാർഡ് ജേതാവ്)
തുടങ്ങിയവർ ചേർന്ന്, (പേര്കൾ,പൂർണ്ണമല്ല)
ഒരു ക്ലബ് രൂപീകരിച്ചു.
ഹാപ്പി ആർട്സ് ക്ലബ്
##########₹####₹
ഉദ്ദേശം നാടകം തന്നെ.
പക്ഷ ,
ഇതിൽ കൂടുതലുംപേർ, വലത്പക്ഷ വീട്ടിലെ, ഇടത് ചിന്തകർ (ഇപ്പഴും)
അപ്പാവേട്ടനാഴികെ.
ഘോഷ,ബഹിഷ്ക്കരിച്ചും, മറക്കുട
തല്ലിപ്പൊളിച്ചും ,കർഷകരുടെ അവകാശ ങ്ങൾക്കായ് സമരം നയിച്ചും, സവർണ്ണ - അവർണ്ണ പുരോഗമന ചിന്തകരെ, കേരളക്കരയിലെ മൈതാനിയിൽ എത്തിച്ച ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ പ്രസംഗം ,കേരളത്തിൻ്റെ കവലകളിൽ, തീപ്പൊരിയുയർത്തുന്ന കാലം.
രാജ്യത്ത് കമ്മ്യൂണി സത്തിൻ്റെ പ്രസക്തി ഉയർന്ന് കൊണ്ടിരിക്കുന്ന സാഹചര്യം -
ഇവിടെ---
കമ്യൂണിസം ചർച്ചയാക്കുക എന്നതല്ലെ.,..... ഇവരുടെ ഉദ്ദേശമെന്ന്, അന്ന് മുതിർന്ന കാരണ വൻമാർ അടക്കം പറഞ്ഞു വത്രെ,!!!'
അത്ശരിവെക്കും വിധം, പിന്നീട് നാരായണമ്മാവനും രാധാകൃഷ്ണമ്മാവനും യൂനിയൻ നേതൃതത്തിൽ സജീവമാവുകയും -
ഒരിക്കൽ സ്വന്തം അമ്മാവനെതിരെ,
(dcc പ്രസിഡണ്ട് ) പരസ്യമായി മുദ്രാവാക്യ ജാഥയിൽ, പങ്കെടുക്കുകയും
"ചൂരൽ " പ്രയോഗം കിട്ടിയിട്ടുമുണ്ടെന്ന് വെക്കുന്നമ്മ .
ഈ "ചൂരൽ " അന്നും വില്ലനായിരുന്നു അല്ലെ ?....
ഇടയ്ക്കു കയറി എൻ്റെ ചോദ്യം -
മിണ്ടാതിരിയെടാ---
ങ്ഹാ പറ ........
(വിഷയം നാടകമല്ലാത്തത് കൊണ്ട് വലിയ താൽപ്പര്യമില്ലാതെ ഞാൻ)
..........ഇതറിഞ്ഞ കുഞ്ഞിഷ്ണമ്മാവൻ വന്ന് അവരെ ആശ്വസിപ്പിച്ച്പറഞ്ഞൂത്രെ -
"ഒരാളുടെ ചിന്തയാണ് അവരുടെ രാഷ്ടീയം. അവരെ സ്വതന്ത്രമായ് അവരുടെ വഴിക്ക് ചിന്തിച്ച് പ്രവർത്തിക്കാൻ വിടുക ."
വിപ്ലവകരമായ ആ തീരുമാനം അറിയിച്ച്, സoഘർഷത്തിന് ചെറിയ അയവ് വെരുത്തിയത്രെ.......
ങ്‌ഹ,എന്നിട്ട് ??ഹാപ്പി ക്ലബ് --നാടകം-- അത് പറ-
ഒരു മുഴുനീള നാടകം അവർ അവതരി പ്പിച്ചിട്ടുണ്ട്.
പേര് :- എനിക്ക് വലിയ വനാകണം.
രചന:-നമ്മുടെ അപ്പൂട്ടൻ
അത് മാഷല്ലെ??
അതെ ,കുറച്ച് വിവരമുണ്ടെങ്കിലെ ഈ നാടകം കളിക്കാൻ പറ്റു....
Pഅപ്പുക്കുട്ടൻ മാസ്റ്റർ @ അക്കാദമി യിൽ 10 - വർഷ ത്തോളം സെക്രട്ടറി - അദ്ധ്യാപകൻ. ഞങ്ങളുടെയൊക്കെ ഇളയച്ചനായിട്ട് വരും. തൊട്ട് മുന്നിലെ വിട്.
പക്ഷെ നാടകം നന്നായില്ല അല്ലെ ?..
പിന്യോ,,,നല്ല ഉഷാറായിനി, ബാലേന്ദ്രനാ മേയ്ക്കപ്പ് -
എല്ലാരും..... ഒന്നിച്ചഭിനയിച്ചോ?
പിന്നല്ലാതെ നീ ഒറ്റക്കു കാണിക്കുന്ന ഗോഷ്ടീരെ പേരല്ല നാടകം .
എനിക്ക് ദേഷ്യം കയറി
പെട്ടന്ന് പഴയ അശരീരി!!!
"നാടകം സംഘക്രിയയാണ്
അരങ്ങിൽ -ജീവിത യാഥാർത്ഥ്യങ്ങൾ കോർത്തിണക്കുന്ന സമരകല "
(ഞാനൊന്ന് സംശയിച്ചിരുന്നു)
അപ്പോ കർട്ടനോ ?????വിട്ടുകൊടു ക്കാൻ ഞാൻ തയ്യാറല്ല,എനിക്ക് മുൻപ് ഇവിടെ നാടകക്കാരോ?.
ഛേയ്....
അത് കേക്കെ വീട്ടിലെ രാഘവൻ നല്ല വൃത്തിയായ് ചെയ്തു--
(Ku രാഘവേട്ടൻ കേളുവിലെ നടൻ).
അപ്പോ,യതിയാട്ടനോ,
(Ku യതീന്ദ്രൻ - കോളേജ് പ്രിൻസിപ്പലും ചാനൽ അവതാരകനും, നടനും,എഴുത്തുകാരനുമാണ്)
ഓൻ നാടകവുമായ് വന്നത് പിന്നീട്
ടാഗോർ ആർട്സ് ക്ലബ്ബിൽ.
യതീന്ദ്രനും, വള്ളമ്മയും ( വരദ ) അശോകനും , പ്രശസ്ത ശിൽപി അശോകൻ പൊതുവാൾ ( പ്രണാമം)
ഗണേശാട്ടനും (ഗായകൻ)
കൃഷ്ണവേണിയും
(ഡോ.കൃഷ്ണവേണി മയൂരം നൃത്ത വേദിയുടെ പ്രിൻസിപ്പൽ )
(പേരുകൾ അപൂർണ്ണം)
ഇത് ചില്ലറക്കളിയല്ല എൻ്റെ മനസ്സൊന്നു പതറി ഞാൻ വ്യാകുലനായി.
"നമ്മുടെ പ്രേക്ഷകർ " മോശക്കാരല്ല/
ഇനി തട്ട് മുട്ട് ആവർത്തന അഭിനയമൊന്നും ഇവിടെ ചിലവാകില്ല -
ശക്തമായ ചുവടുമാറ്റം
കൂടിയേ തീരു .
(ഞാൻ വിക്കി .. വിക്കി.... ചോദിച്ചു)
അല്ല ...ഈ .....നാടകം...
കളിക്കാൻ .....
പുസ്തകം ഏട (എവിടെ) കിട്ടും......
നിനക്ക് നിൻ്റെ അച്ഛൻ്റെ വീട്ടിൽ പോകുമ്പം, ആടെ ല്ലെ വായനശാല
പിന്നിൽ ഘനഗംഭീരമായ ശബ്ദം -
ഞാനൊന്ന് തിരിഞ്ഞു നോക്കി -
ഗോവിന്ദമ്മാവൻ
നിൽക്കാനും - ഇരിക്കാനും കഴിയാത്ത അവസ്ഥയിൽ കഥാനായകൻ -
(ഗോവിന്ദമ്മാവൻ അമ്മയുടെ രണ്ടാമത്തെ അമ്മാവനാണ് മുകളിലെ സഹകഥാപാത്രങ്ങളായ - P . ബാലചന്ദ്രൻ ,
ഭരത് ഭൂഷൻ, സുപ്രഭ എന്നിവരുടെ അച്ഛൻ.
ഞങ്ങൾക്കെല്ലാം ഭയങ്കര പേടിയാണ് -
വീട്ടിൽ ഞങ്ങൾ കരുത്തക്കേട്കൾ കാണിക്കുമ്പോൾ ,
ദേവിയമ്മ ഉറക്കെപറയും ഞാൻ ഗോയിന്ദനെ വിളിക്കണാ ,.......
പിന്നെ രംഗം നിശബ്ദമായിരിക്കും)
ഗോയിന്ദമ്മാൻ ചോദ്യം ആവർത്തിച്ചു.
ഞാൻ മനസ്സിൽ പറഞ്ഞൂ -നല്ല കാര്യാ യ് അവിടെ നിറയെ "അക്ഷരങ്ങളാണ്"
ഞാനൊരു അക്ഷര വിരോധിയാണല്ലോ?
എന്നെ അക്ഷര വിരോധിയാക്കിയത് എൻ്റെ ക്ലാസ് മുറിയാണ്.
വൈകിട്ട് അച്ഛൻറ വീട്ടിലെക്കൊരു യാത്രയുണ്ട്, ടോർച്ചുമായ്. വീട്ടിലെ ഹോം വർക്ക് ഒഴിവായികിട്ടും അതാ സന്തോഷം .
അവിടെ അച്ഛൻ്റെ മൂത്ത മരുമകനുണ്ട്.
സജ്ഞയൻ സ്മാരക വായനശാലയിലെ സ്ഥിരം കാമുക നടനാണ്-
( Adv.C v രാമകൃഷ്ണൻ )
(സജ്ഞയൻ സ്മാരക ഗ്രന്ഥാലയവും ഈ നാടക ഭാഗവുമൊക്കെ പിന്നീട് വിശദമായി പറയാം.ഞാനാദ്യം ഈ വീട് ചുറ്റുപാടിൽ നിന്നും ഒന്ന് പുറത്ത് ചാടട്ടെ .)
C V R ഗൗരവക്കാരനാണ്. നമുക്കെല്ലാ വർക്കും ഭയങ്കര പേടിയാ
(പക്ഷെ ആള് പാവം)
ഇളയ മരുമക്കളായ
C Vവിനോദും , ബാബുവുമൊക്കെ എൻ്റെ പ്രായം.. ഞാനവിടെ ചെന്നാൽ അവരുമായ് കളിക്കാനൊന്നും പറ്റില്ല, - അവർ പുസ്തകത്തിൽ തലതാഴ്ത്തി എപ്പഴും ഇരിപ്പാണ്,
ഛെ...... ഇവരൊക്കെയെന്താ ഇങ്ങിനെ ?.....
പെട്ടന്ന് എൻ്റെ ചിന്തയെയുണർത്തി
വള്ളമ്മ ഒരു ബാലരമയുമായ് വന്നു
ദാ ഇതിലൊരു നാടകമുണ്ട് വായിക്ക്.
അതിന് ഒനി കൂട്ടി വായക്കാനറിയാ ?...
പിന്നിൽ നിന്നും ഗോവിന്ദമ്മാവൻ
ദേ..... വാക്കുകൾ പുറത്ത് വന്നില്ല.
ഞാനാ പുസ്തകം കയ്യിലെടുത്തു
മെല്ലെ മറിച്ചു നോക്കി
ലക്ഷ്യം,,, നാടകം .
കഥാപാത്രങ്ങൾ 3 പേർ -
മനസ്സിരുത്തി വായിച്ചു.
ഒന്നു തീരുമാനിച്ചു നായകനും, സംവിധായകനും ഞാൻ തന്നെ .
പക്ഷെ ബാക്കി രണ്ടു പേർ ???
മനസ്സിൽ ഒന്നും വരുന്നില്ല
ഞാൻ മെല്ലെ താടി തടവി-കാരണം താടി യിലാണല്ലോ നാടകം .
മനസ്സിൽ സംഘർഷം .
ഉറങ്ങാൻ കിടന്നു
അപ്പോൾ മുകളിൽ അശരീരി
ജീവിതസംഘർഷങ്ങളുടെ രംഗാവിഷ്കരണമാണ് നാടകം
പക്ഷെ നാടകം നിനക്കിന്നൊരു "കളിയാണ്"
അതും കാര്യമായ കളിയല്ല - വെറും കുട്ടിക്കളി.
കളിയല്ല നാടകമെന്ന് നീ ആദ്യം തിരിച്ചറിയുക -
അതെ - അറിവ് അക്ഷരമാണ് -
അക്ഷരം അഗ്നിയാണ്
ആ അഗ്നിയെ ആദ്യം നാം തിരിച്ചറിയുക .
പുസ്തക താളുകളിൽ വിശ്രമം കൊള്ളുന്ന അക്ഷരങ്ങൾ തടവറകളിലാണ്.
അവയെ മോചിപ്പിച്ച് നമ്മുടെ ചിന്തകൾകൊണ്ട്, സമൂഹത്തിലൂടെ സഞ്ചരിക്കണം.
ഒരു നല്ല പുസ്തകം
നൂറു സുഹൃത്തുക്കൾക്കു തുല്യമാണ്
എന്നാൽ ,ഒരു നല്ല സുഹൃത്ത് ഒരു ഗ്രന്ഥശാലക്ക് തുല്ല്യവുമാണ്.
പൂജിക്കേണ്ടത് ഗ്രന്ഥങ്ങൾ മാത്രമല്ല.
അതിനുള്ളിലെ അക്ഷരങ്ങളെ, ആശയങ്ങളെ, തിരച്ചറിച്ചറിച്ചറിവുകളെ
........ വിജയീഭവ..........
ഒരു പാട്
സ്നേഹത്തോടെ
പയ്യന്നൂർമുരളി
NB :-ഒറ്റയാൾ നാടകത്തിൽ നിന്നും ത്രിമൂർത്തി നാടക പ്രയാണത്തിലേക്ക്...
കാത്തിരിക്കുക -
അഞ്ചാം ഭാഗം അടുത്ത ശനിയാഴ്ച വായിക്കാം