ഇടശ്ശേരി പുരസ്കാരത്തിന് നാടക കൃതികള് ക്ഷണിക്കുന്നു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
അവസാനതീയതി 2021 സപ്തംബര്‍ 30
ഇടശ്ശേരി സ്മാരക സമിതിയുടേയും മഹാകവി ഇടശ്ശേരി സ്മാരക ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ ഇടശ്ശേരി പുരസ്‌കാരത്തിന് നാടകസാഹിത്യകൃതികള്‍ ക്ഷണിച്ചു. 50,000-രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2017 ജനുവരിക്കും 2020 ഡിസംബറിനും ഇടയില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചതായിരിക്കണം നാടകങ്ങൾ. പുസ്തകത്തിന്റെ മൂന്നുകോപ്പികളാണ് അയക്കേണ്ടത്. രചയിതാക്കള്‍ക്കും പ്രസാധകര്‍ക്കും അയക്കാം. 2020 ഡിസംബര്‍ 31ന് 40-വയസ്സില്‍ കവിയാത്ത എഴുത്തുകാരെയാണ് പരിഗണിക്കുക (നാടകകൃത്തിന്റെ ജനനത്തീയതി തെളിയിക്കുന്ന രേഖ കൂടി അയക്കണം). പുരസ്കാരസമര്‍പ്പണം ഡിസംബര്‍/ജനുവരി മാസത്തില്‍ ഇടശ്ശേരി അനുസ്മരണച്ചടങ്ങില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു നടത്തുന്നതാണ്.
വിലാസം- ഇ. മാധവന്‍, സെക്രട്ടറി, ഇടശ്ശേരി സ്‌മാരക സമിതി, കെ.എല്‍.ആര്‍.എ. 46, കണ്ണത്ത് സബ് ലെയിന്‍.-3, അയ്യന്തോള്‍ തൃശ്ശൂര്‍ 680003.