ചാക്കോ ഡി അന്തിക്കാടിന്റെ "സ്നാപ്" ആക്ടിങ് നൂറ് എപ്പിസോഡുകൾ പൂർത്തിയാക്കി
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ചാക്കോ ഡി അന്തിക്കാടിന്റെ SNAP ആക്ടിങ്ങ് (100 & 101 എപ്പിസോഡുകൾ) കവികളുടെ വീട്ടുമുറ്റത്ത് അരങ്ങേറി. കൊറോണക്കാലത്തെ സർഗ്ഗാത്മക നിശ്ചലതയ്ക്കൊരു പരിഹാരമായി, ക്രിയാത്മക അതിജീവനത്തിന്റെ വെല്ലുവിളികളേറ്റെടുത്തുകൊണ്ട് ഓൺലൈൻ എക്സ്പ്രഷൻ എന്ന രീതിയിൽ, 2020 നവംബർ 3 മുതൽ Chacko D Anthikad Chackosky എന്ന FBയിൽ ആരംഭിച്ച SNAPന്റെ (Sitting Narration & Acting Praxis) നൂറാമത്തെയും (100), നൂറ്റിയൊന്നാമത്തെയും (101) എപ്പിസോഡുകളാണ് 2 കവിതകളുടെ വ്യത്യസ്തമായ മനോധർമ്മാഭിനയത്തിലൂടെ, FBയിൽ അവതരിപ്പിച്ചത്. 2021 നവംബർ 1ന് (കേരള പിറവിദിനം) രാവിലെ 8 മണിക്ക് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ കമ്പോളം എന്ന കവിതയും, ഉച്ചയ്ക്ക് 12 മണിക്ക് രാവുണ്ണിയുടെ പൗരത്വം എന്ന കവിതയുമാണ് കവികളുടെ ആലാപനത്തോടൊപ്പം അവതരിപ്പിച്ചത്. രംഗഭാഷയും, അഭിനയവും, സംവിധാനവും ചാക്കോ ഡി അന്തിക്കാടിന്റേതായിരുന്നു. 'കമ്പോളം' "മനുഷ്യജീവനൊഴികെ, കച്ചവടമൂല്യമുള്ള മറ്റ് വസ്തുക്കൾക്ക്, ലോകമാർക്കറ്റിൽ ഭയങ്കര ഡിമാൻഡ് കാണുന്നതിനെ തുറന്നു കാണിക്കുന്ന ആക്ഷേപഹാസ്യ കവിതയായിരുന്നു . ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു .നടൻ മുരുകൻ, കവി അരവിന്ദൻ പണിക്കശ്ശേരി, ആർട്ടിസ്റ്റ് സലിംഭായ് എന്നിവർ ആശംസകൾ നേർന്നു. കളിയരങ്ങ് എങ്ങണ്ടിയൂരിലെ പ്രവർത്തകർ കാണികളായിരുന്നു .പൗരത്വം' "നൂറ്റാണ്ടുകളായി സ്വന്തം മണ്ണിൽ ജീവിച്ചു മരിച്ചവരുടെ തലമുറയിലുള്ള പൗരന്മാരെ, പൗരത്വബില്ലിന്റെ പേരിൽ, പുറത്താക്കുന്ന സവർണ്ണാധിപത്യ പദ്ധതിയെ, ഒരു 'ഒട്ടക'ത്തിന്റെ ഇമേജിലൂടെ, പ്രതീകാത്മകമായി പ്രതിപാദിക്കുന്ന, ആക്ഷേപഹാസ്യ കവിതയായിരുന്നു . ഡോ. സി. രാവുണ്ണി ഉദ്ഘാടനം ചെയ്തു. നാടകപ്രവർത്തകൻ കേശവൻ ആശംസകൾ നേർന്നു. കളിയരങ്ങ് ഏങ്ങണ്ടിയൂർ, സാധകം സംഗീതാലയം - ചേർപ്പ്, അപ്പൂപ്പൻത്താടി അതിവേഗക്കൂട്ടായ്മ, PURPLE THEATRE-ചേർപ്പ്, LNV-ലോകനാടക വാർത്തകൾ ഓൺലൈൻ ന്യൂസ് മാഗസിൻ എന്നിവയുടെ സഹകരണത്തോടെ PART - ONO Films - തൃശൂരും "നാടക സാധകം " ചേർപ്പും ചേർന്നാണ് അവതരിപ്പിച്ചത്.