കലാകാരൻമാരുടെ നൊമ്പരങ്ങൾ അധികൃതർ തിരിച്ചറിയണം - പയ്യന്നൂർ മുരളി
സാംസ്കാരിക ലേഖകൻ
കരുനാഗപ്പള്ളി : കലാകാരൻമാരുടെ ആത്മ നൊമ്പരങ്ങൾ അധികൃതർ തിരിച്ചറിയണമെന്ന് പ്രശസ്ത നാടക നടനും , സംവിധായകനുമായ പയ്യന്നൂർ മുരളി പറഞ്ഞു.
ഡ്രാമാനന്ദത്തിന്റെ നേതൃത്വത്തിൽ സി.ആർ. മനോജ് സ്മൃതിയിൽ കലാകാരൻമാർക്ക് ഓണപുടവകൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് തീർത്ത പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് സ്റ്റേജ് കലാകാരൻമാരാണ്.
2020 മാർച്ച് 10ന് തിരശ്ശീലവീണ നാടകലോകം . പ്രതീക്ഷകൾ ഇനിയും അകലെയാണ് ഇരുപത്തിയഞ്ചോളം കലാകാരൻമാർക്കാണ് ഡ്രാമാനന്ദം ചാരിറ്റബിൾ സൊസൈറ്റി പ്രതിമാസം പെൻഷൻ നൽകുന്നത്
കൂടാതെ സുമനസ്സുകളുടെ സഹകരണത്തോടെ ചികിൽസാ ധനസഹായങ്ങളും നൽകി വരുന്നെന്നും പയ്യന്നൂർ മുരളി പറഞ്ഞു. ജോസ്കോയിവിള ആമുഖ പ്രഭാഷണവും, എം.കെ. ബിജു മുഹമ്മദ് സി.ആർ. മനോജ് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. പ്രവാസ ലോകത്തെ നാടക സംവിധായകൻ അൻസാർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ആദിനാട് ശശി, തഴവ സഹദേവൻ, സുബൈർ ഖാൻ സരിഗ, ബ്രഷ്നേവ്, ജയൻ പതാരം എന്നിവർ സംസാരിച്ചു.
ഫോട്ടോ ക്യാപ്ഷൻ : ഡ്രാമാനന്ദം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കലാകാരൻമാർക്കുള്ള ഓണപുടവ വിതരണം സംസ്ഥാനതല ഉദ്ഘാടനം പ്രശസ്ത നടനും സംവിധായകനുമായ പയ്യന്നൂർ മുരളി ഉദ്ഘാടനം ചെയ്യുന്നു