ഡ്രാമാഡ്രീംസ് ഏകപാത്ര നാടക മത്സരം - 2021
- വാർത്ത - ലേഖനം
നാടക ലേഖകൻ
പാലക്കാട്: ലോകമെമ്പാടുമുള്ള മലയാള നാടക പ്രേമികള്‍ക്കായി രജിസ്റ്റേര്‍ഡ് നാടക കൂട്ടായ്മയായ ഡ്രാമാ ഡ്രീംസ് പാലക്കാട് ഓണ്‍ലൈന്‍ ഏകപാത്ര നാടക മത്സരം സംഘടിപ്പിക്കുന്നു. ലോകത്തിന്റെ ഏതു കോണില്‍ നിന്നുള്ള 15 വയസിനു മുകളിലുള്ള ആര്‍ക്കും മലയാളത്തില്‍ നാടകം അവതരിപ്പിച്ച് മത്സരത്തില്‍ പങ്കെടുക്കാം. ഏകപാത്ര നാടകം 5 മിനുട്ടില്‍ കവിയാത്തതായിരിക്കണം. ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങള്‍ക്കര്‍ഹരായവര്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപയുടെ ക്യാഷ് പ്രൈസും മൊമന്റോയും പ്രശസ്തിപത്രവും പുരസ്‌കാരമായി നല്‍കും. മികച്ച നാടകങ്ങള്‍ക്കു പുറമെ മികച്ച നടന്‍, മികച്ച നടി എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാടകരംഗത്തെ പ്രഗത്ഭരായ ആറുപേര്‍ അടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് ജേതാക്കളെ നിശ്ചയിക്കുക. 2021 ഒക്ടോബര്‍ അഞ്ചിനകം നാടകം ലഭിച്ചിരിക്കണം.
കേരള പിറവിദിനത്തോടനുബന്ധിച്ച് നവംബര്‍ ഒന്നിന് വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് പുരസ്‌കാരത്തിന് അര്‍ഹമായതും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതുമായ നാടകങ്ങള്‍ ജഡ്ജിങ് കമ്മിറ്റിയുടെ വിലയിരുത്തലോടെയാണ് അവതരിപ്പിക്കുക. നാടകങ്ങൾ 9020306097 എന്ന വാട്സാപ് നമ്പറിലും This email address is being protected from spambots. You need JavaScript enabled to view it. എന്ന ഈ മെയിൽ വിലാസത്തിലും അയക്കേണ്ടതാണ്. പങ്കെടുക്കുന്നവർ രെജിസ്ട്രേഷൻ ഫീസായി 100 രൂപ നൽകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എസ്.വി. അയ്യര്‍ (ചീഫ് കോര്‍ഡിനേറ്റര്‍: 9495811690), ചന്ദ്രഹാസന്‍ പി.വി. (കോര്‍ഡിനേറ്റര്‍: 9020306097) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് പ്രസിഡന്റ് അമ്പിളി കെ അറിയിച്ചു.