തേരെ മേരെ ബീച്ച്‌മേം; മാസ് ഷാർജ ഗാനാലാപന മത്സരം നടത്തുന്നു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ഇന്ത്യൻ ചലച്ചിത്ര ഗാന രംഗത്തെ പൊൻ താരകങ്ങളായിരുന്ന "എസ്പി ബാലസുബ്രഹ്മണ്യം, ലതാ മങ്കേഷ്‌കർ" എന്നിവരുടെ അനുസ്മരണാർത്ഥം മാസ് ഷാർജയുടെ കലാവിഭാഗം "തേരെ മേരെ ബീച്ച്‌മേം" എന്ന പേരിൽ ഗാനാലാപന മത്സരം നടത്തുന്നു. മത്സരത്തിന്റെ ഒഡീഷൻ ജൂലൈ 17 (ഞായറാഴ്ച) രാവിലെ 8ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ പ്രവാസി ഗായിക-ഗായകർക്കും അപേക്ഷിക്കാം. ഒഡീഷനിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച എട്ട് ഗായിക-ഗായകർക്ക് ജൂലൈ 23 ശനിയാഴ്ച വൈകീട്ട് 7ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ, "തേരെ മേരെ ബീച്ച്‌മേം" ലൈവ് ഓർക്കസ്ട്രയോടെ നടത്തുന്ന മെഗാ ഫൈനലിൽ പങ്കെടുക്കുവാനാവും. ഈ മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഫൈനൽ റൗണ്ടിൽ എത്തുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക്:- 050 4812573, 056 6646353,050 3426869 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടുക. രെജിസ്റ്റർ ചെയ്യുവാനുള്ള അവസാന ദിവസം ജൂലൈ 10.