കാട് കണ്ട കാഴ്ചകൾ വന ജാലകമായി മനം നിറഞ്ഞു
- ലേഖനം
എ സെബാസ്റ്റ്യൻ
മാനന്തവാടി: കാടിൻ്റെ കാഴ്ചയെ കണ്ണിലേക്ക് പകർത്തി കൊണ്ട് മാനന്തവാടിയിൽ വന ജാലകം തുറന്നപ്പോൾ കാടിൻ്റെ സുന്ദരമായ കാഴ്ചകളാണ് കിട്ടിയത്. അത് ആസ്വദിക്കാൻ നാടും നഗരവും ഉണർന്ന കാഴ്ചയാണ് മാനന്തവാടി ആർട്ട് ഗാലറിയിൽ കണ്ടത്. ക്യാൻവാസിൽ ചിത്രങ്ങൾ രചിക്കുന്ന സാജിത വയനാട് കാട് കാണുവാൻ പോയപ്പോൾ ഹൃദയത്തിൽ പതിഞ്ഞ ചിത്രങ്ങൾ ക്യാമറയിലേക്ക് പകർത്തിയപ്പോൾ പ്രകൃതി നൽകുന്ന സുന്ദര കാഴ്ചകൾ തന്നിൽ മാത്രം ഒതുങ്ങരുതെന്ന ബോധ്യത്തിൽ നിന്നുമാണ് വന ജാലകമെന്ന ചിത്രപ്രദർശനത്തിലേക്കെത്തുന്നത്. സുന്ദര കാഴ്ചകൾക്കൊപ്പം അവിടെ വസിക്കുന്നവരിലേക്കും കാഴ്ചയെത്തുമ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാത്തവരുടെ കാഴ്ചയാകുന്നിടത്താണ് ചിത്രം നൽകുന്ന ഊർജ്ജം കരുത്താകുന്നത്. എല്ലാവരും ഫോട്ടോഗ്രാഫർമാരായ കാലത്ത് മറ്റുള്ളവർ കാണാത്ത കാഴ്ച നൽകുക എന്നത് തന്നെയാണ് വെല്ലുവിളി അതിൽ സാജിത വയനാട് എന്ന ചിത്രക്കാരിയുടെ കണ്ണിലെ കാഴ്ചകൾ ഏറ്റെടുത്തു എന്നതിൻ്റെ തെളിവായി കാഴ്ചക്കാർ ഒഴിയാത്ത ഗാലറിയായി വനജാലകം തുറന്നത് മുതൽ അടയ്ക്കുന്നത് വരെ സജീവമായിരുന്നു എന്നത് തന്നെയാണ്. ഇനിയും ഒട്ടനവധി കാഴ്ചകൾ സാജിതയുടെ കണ്ണിൽ നിന്നും പിറവിയെടുക്കുക തന്നെ ചെയ്യും.