മൈക്ക് മീഡിയ പ്രഥമ പ്രേം നസീർ സ്മൃതി പുരസ്കാര സമർപ്പണം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ബുറൈമി: കാരുണ്യവും കലയും യോജിപ്പിച്ച് സാമൂഹ്യ സേവനത്തിന് പ്രാധാന്യം കൊടുത്ത് കൊണ്ട് സേവന സന്നദ്ധരായ ഒരു കൂട്ടം സമാന ചിന്താഗതിക്കാരുടെ ചിന്തയിൽ നിന്നും പിറവിയെടുത്ത് ബുറൈമി കേന്ദമായി പ്രവർത്തിക്കുന്ന മൈക്ക് മീഡിയ ഒമാനിലെ വിവിധ കലാ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഏർപ്പെടുത്തിയ പ്രേം നസീർ സ്മൃതി പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.ബുറൈമി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകനും മൈക്ക് മീഡിയ ഡയറക്ടറുമായ ജാബിർ പൂവ്വം പറമ്പിൽ വിജയികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഒമാനിലെ നാടക പ്രവർത്തനങ്ങൾക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് അൻസർ ഇബ്രാഹീം, വാർത്താ അവതാരകൻ ഷിലിൽ പൊയ്യാറ, സിനിമ. എം.വി നിഷാദ്, മികച്ച നടി ശ്രീവിദ്യ രവീന്ദ്രൻ, മികച്ച നടൻ സോമസുന്ദരം, മികച്ച ഗായിക ലക്ഷ്മി രാകേഷ്, ചിത്രകല ബൈജു നീണ്ടൂർ, അനുകരണം വിനു കല്ലറ, പ്രത്യേക ജൂറി പുരസ്ക്കാരം (നാടകം) പത്നാഭൻ തലോറയും പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി.
കോവിഡ് കാലത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ബുറൈമിയിലെ 6 പ്രവാസികൾക്ക് ചടങ്ങിൽ സ്നേഹമുദ്ര നൽകി ആദരിച്ചു. നഹാസ് മുക്കം, അയ്യനാർ സുബ്ബരാജ്, അബ്ദുൾ നാസർ, അമീർ കല്ലാച്ചി, സനുദ് എന്നിവർക്ക് അബ്ദുൾ കരീം, പ്രസന്നൻ റസാഖ് കോട്ടക്കൽ, കമാൽ കൊതുവിൽ എന്നിവർ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.
പുരസ്ക്കാര ച്ചടങ്ങിനോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാർസ് പ്രത്യേക പതിപ്പിൻ്റെ പ്രകാശനം സൈഫുദ്ധീൻ മാളയും കവയിത്രി പ്രജിത സുരേഷും ചേർന്ന് നിർവ്വഹിച്ചു.
ചടങ്ങിൽ അമായ, അരുൺ, സ്റ്റാൻലി, ഷിബു എന്നിവർ ചേർന്ന് അവതരിപ്പിച്ച ഫ്യൂഷൻ സംഗീത പരിപാടിയും അരങ്ങേറി. കോവിഡ് കാലത്തെ അടച്ചിടലിന് ശേഷം ആദ്യമായാണ് ബുറൈമിയിൽ പ്രോഗ്രാം നടക്കുന്നത്. ഖമറുന്നീസ റാസ അവതാരകയായ പരിപാടിയിൽ ലതീഷ് തണ്ടാശ്ശേരി ആമുഖ പ്രഭാഷണം നടത്തി.