ടെൽബ്രയ്ൻ ബാലസാഹിത്യ പുരസ്കാരം കൃതികൾ ക്ഷണിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ടെൽബ്രയ്ൻ ബുക്സ്, ബാലസാഹിത്യരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി ഏർപ്പെടുത്തിയ ടെൽബ്രയ്ൻ ബാലസാഹിത്യ പുരസ്കാരത്തിനായി കൃതികൾ ക്ഷണിച്ചു. 22222 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കഥ, കവിത, നോവൽ, ശാസ്ത്രവിഷയങ്ങൾ, മാത്തമാറ്റിക്സ്, ചരിത്രം, നരവംശശാസ്ത്രം, പൊതുവിജ്ഞാനം എന്നിങ്ങനെ എല്ലാ മേഖലകളിൽ നിന്നുമുള്ള രചനകൾ പരിഗണിക്കും. നൂറുപേജിൽ താഴെവരുന്ന പുസ്തകങ്ങളായിരിക്കും പരിഗണിക്കുക.
അവാർഡിന് അയക്കുന്ന രചനകൾ മുൻപൊരിക്കലും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചവയായിരിക്കരുത്. വിവർത്തനങ്ങൾ പരിഗണിക്കുകയില്ല. മത്സരത്തിനായി അയക്കുന്ന പുസ്തകങ്ങളിൽ നിന്ന് അവാർഡിനായി തിരഞ്ഞെടുക്കപ്പെടുന്ന രചനയും പ്രസിദ്ധീകരണയോഗ്യമെന്ന് ജൂറി കണ്ടെത്തുന്ന രചനകളും റോയൽറ്റി വ്യവസ്ഥയിൽ പ്രസിദ്ധീകരിക്കാനുള്ള അവകാശം ടെൽബ്രയ്ൻ ബുക്സിനായിരിക്കും.
ഡി.ടി.പി ചെയ്ത രചനയുടെ പ്രിൻറ് ഔട്ട് എടുത്ത് ഒരു കോപ്പിയാണ് അയക്കേണ്ടത്. പുരസ്കാരസംബന്ധമായ പ്രവർത്തനങ്ങളുടെ കോ-ഓർഡിനേഷൻ നിർവ്വഹിക്കുന്നത് സാഹിത്യകാരൻ പി. സുരേന്ദ്രൻ ആണ്. രചനകൾ ലഭിക്കേണ്ട അവസാന തീയ്യതി 2022 ഒക്ടോബർ 30.
വിലാസം: കോ-ഓർഡിനേറ്റർ, ടെൽബ്രയ്ൻ ബാലസാഹിത്യ പുരസ്കാരം, ടെൽബ്രയൻ ബുക്സ്, മഠം ജംഗ്ഷൻ, ഇടപ്പള്ളി, കൊച്ചി-682024