കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം
- വാർത്ത - ലേഖനം
മുൻ രാഷ്ട്രപതിയും ദളിത് വിഭാഗത്തിൽ നിന്ന് പരിമിതമായ സാഹചര്യങ്ങളിൽ തന്റെ ഇഛശക്തിയും കഠിന പ്രയത്നവും കൊണ്ട് രാഷ്ട്രത്തിന്റെ പരമോന്നത പദവിയിൽ വരെ എത്തിച്ചേർന്ന ഡോ. കെ ആർ നാരായണന്റെ നാമധേയത്തിലുള്ള കോട്ടയം കാഞ്ഞിരമറ്റം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സിൽ, നിലവിലെ ഡയറക്ടർ ശങ്കർ മോഹന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും എതിരെ തുടർന്നുവരുന്ന ജാതീയ വിവേചനങ്ങൾക്കും ക്രൂരമായ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്കും അറുതി വരുത്തണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ സമര രംഗത്തേക്ക്.
സ്ഥാപനത്തിന്റെ യശസ്സിനെ കളങ്കപ്പെടുത്തിയും ജനാധിപത്യ മൂല്യങ്ങൾ കാറ്റിൽ പറത്തിയും ദളിത് വിഭാഗത്തിനു നേരെ ഡയറക്ടറിൽ നിന്നും നിരന്തരമായി ഉണ്ടാകുന്ന നടപടികളെ വിദ്യാർത്ഥികൾ ശക്തമായി അപലപിക്കുകയും ശങ്കർ മോഹൻ പ്രസ്തുത സ്ഥാനം രാജിവക്കുകയും ചെയ്യണമെന്ന ശക്തമായ ആവശ്യവുമായി ഡിസംബർ 5 മുതൽ അനിശ്ചിത കാലസമരം ആരംഭിക്കുന്ന വിവരം സ്റ്റുഡൻസ് കൗൺസിൽ പത്രക്കുറുപ്പിലൂടെ അറിയിച്ചു.