ഖത്തർ അരങ്ങിലെ സമയസൂചികൾ - നൗഫൽ ഷംസ്
പെൻഡുലം
നാടക സാംസ്കാരിക പ്രവർത്തകനായ നൗഫൽ ഷംസ്, തൃശ്ശൂർ ജില്ലയിൽ മതിലകം പഞ്ചായത്തിൽ നെടുംപറമ്പ് സ്വദേശിയാണ്. ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു. അബുദാബിയിൽ നാടക രംഗത്ത് സജീവമായിരുന്നു. ഇപ്പോൾ ഖത്തറിലും നാടക പ്രവർത്തനങ്ങൾ നടത്തുന്നു.
ഖത്തറിലെ സാംസ്കാരിക സംഘടനയായ കരുണ ഖത്തർ പ്രവർത്തകൻ ആണ്.
നാടക പ്രവർത്തനങ്ങൾ.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവാസി സംഘം ആയ FKSSP ക്കു വേണ്ടിയുള്ള കുട്ടികളുടെ നാടക ക്യാമ്പുകൾ, പുഴ, ബാഗ് പൈപ്പർ, വെണ്ണക്ക പൂമാരൻ എന്നീ കുട്ടികളുടെ നാടകങ്ങൾ.
2008 ശക്തി അബുദാബി നാടക മത്സരത്തിൽ സമയം എന്ന നാടകത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം.
ഖത്തർ സാംസ്‌കാരിക മേഖലയിൽ എഴുതി സംവിധാനം ചെയ്ത നാടകങ്ങൾ:-
ക്ളോക്ക് ബോയ്
കൂടൊഴിഞ്ഞ് ആകാശങ്ങളിലേക്ക്
പെണ്ണ് അടയാളങ്ങൾ
അമുത.
ഖത്തർ ഗവൺമെന്റിന് അഭിവാദ്യം അർപ്പിച്ചു ചെയ്ത സ്റ്റേജ് ഷോ
"ഖത്തർ ഔർ സെക്കൻഡ് ഹോം".
ഖത്തർ സാംസ്കാരിക, രാഷ്ട്രീയ, നാടക രംഗത്തു സജീവ സാന്നിദ്ധ്യം.
ഭാര്യ... നസീമ
മകൾ .. ജമീല (മൂന്നാം ക്ലാസ്സ് )
മകൻ.. റൂമി ഷംസ് (UKG )