അകം നാടകക്കളരി മെയ് 13 മുതൽ
- വാർത്ത - ലേഖനം
കോഴിക്കോട്: ആളിന്റെ അകവും നാടിന്റെ അകവും അറിയാം നാടകത്തിലൂടെ നാടകത്തെ അറിയാനോ? ആളൊരുക്കവും അകമൊരുക്കവും വേണം. സർഗ യുവത്വത്തിനു നാടകത്തെ അറിയാൻ മൂന്നു ദിവസങ്ങൾ ഒരുക്കുകയാണു മലയാള മനോരമ കോളജ് വിദ്യാർഥികൾക്കായി അകം നാടകക്കളരി. മേയ് 13,14,15 തീയതികളിൽ കോഴിക്കോട്ടു നടക്കുന്ന ക്യാംപിൽ കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ പരിധിയിലെ കോളജുകളിലെ വിദ്യാർഥികൾക്കാണ് അവസരം. രചന, സംവിധാനം, അഭിനയം, ലൈറ്റിങ് തുടങ്ങി നല്ല നാടകാവതരണത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളെക്കുറിച്ചും നാടകമേഖലയിലെ പ്രമുഖർ വിദ്യാർഥികളുമായി സംവദിക്കുകയും പരിശീലനം നൽകുകയും ചെയ്യും. ദിവസവും ക്യാംപിൽ നാടകാവതരണങ്ങളും ഉണ്ടാകും. ക്യാംപസ് തിയറ്ററുകളിലും മറ്റു വേദികളിലും നാടകപരിചയമുള്ളവർക്കു ക്യാംപിൽ പ്രവേശനത്തിനു മുൻഗണന. റജിസ്ട്രേഷനായി മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തുക. 5 മിനിറ്റിൽ താഴെയുള്ള ഒരു സ്വയം പരിചയപ്പെടുത്തൽ വിഡിയോയും അപ്ലോഡ് ചെയ്യണം.
അവസാന തീയതി: മേയ് 5. തിരഞ്ഞെടുക്കപ്പെടുന്നവരെ വിവരം അറിയിക്കും. വിവരങ്ങൾക്ക് : 98460 61289 ( വാട്സ്ആപ്പ് മാത്രം )