എൽ എൻ വി ഗ്ലോബൽ തീയേറ്റർ പുരസ്കാരം വീഡിയോ ചിത്രീകരണം അവസാനിച്ചു. ഒക്ടോബറിൽ ഔദ്യോഗിക സ്ട്രീമിങ് നടക്കും.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
സെപ്റ്റംബർ 26 ഞായറാഴ്ച,
കോഴിക്കോട് നളന്ദ ആഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചു, ഉച്ചക്ക് 2 മണിക്ക് എൽ.എൻ.വി ഗ്ലോബൽ തിയേറ്റർ അവാർഡ് സമർപ്പണ വീഡിയോ ചിത്രികണം അവസാനിച്ചു.
എൽ എൻ വി സെൻട്രൽ കമ്മിറ്റി അഡ്മിൻ അംഗം പി എൻ മോഹൻ രാജിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച എൽ എൻ വി സമ്മേളനം ശ്രീ. മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു . പ്രമുഖ നാടക പ്രവർത്തകൻ വിനോദ് നിസരി സ്വാഗതം ആശംസിച്ചു. തുടർന്ന്
എ ശാന്തകുമാർ അനുസ്മരണം പ്രശസ്ത നാടക കൃത്തും സംവിധായകനുമായ
സതീഷ് കെ സതീഷ് നിർവ്വഹിച്ചു.
സമ്മേളനത്തിൽ വച്ചു ലോക നാടക വാർത്തകൾ ഏർപ്പെടുത്തിയ നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ആദ്യ എൽ എൻ വി ഗ്ലോബൽ തിയറ്റർ പുരസ്കാര സമർപ്പണ ചിത്രീകരണം നടന്നു. പുരസ്കാരങ്ങൾ
മണിയപ്പൻ ആറന്മുള,ആലുവ,
കെ. കലാധരൻ. തിരുവനന്തപുരം,
രജനി മേലൂർ, തലശ്ശേരി,
ക്ലിന്റ് പവിത്രൻ, യു ഏ ഇ,
ഷമേജ് കുമാർ, കുവൈറ്റ്, പദ്മനാഭൻ തലോറ - ഒമാൻ എന്നിവർ
ഏറ്റുവാങ്ങി.
കേരള സാഹിത്യ അക്കാദമി നാടക സാഹിത്യ രചനാ പുരസ്‌കാരം ലഭിച്ച എൽ എൻ വി ചീഫ് അഡ്മിനും നാടക ചലച്ചിത്ര സംവിധായകനും നാടക കൃത്തുമായ ശ്രീജിത്ത് പൊയിൽകാവിനെ അജിത നമ്പ്യാർ പൊന്നാട അണിയിച്ചു. എൽ എൻ വി അഡ്മിൻ അംഗങ്ങളുടെ
സ്നേഹാദര സ്മരണിക മുഹമ്മദ് പേരാമ്പ്ര കൈമാറി.
പ്രശസ്ത നാടക പ്രവർത്തകരായ
ടി സുരേഷ് ബാബു, അജിത നമ്പ്യാർ
ഏ . രത്നാകാരൻ, സുധാകരൻ ചൂലൂർ
മണിയപ്പൻ ആറന്മുള, സത്യഭാമ,
ക്ലിന്റ് പവിത്രൻ തുടങ്ങിയവർ ചടങ്ങിനു ആശംസകൾ നേർന്നു സംസാരിച്ചു.
ഇരുണ്ട കാലത്ത് നാടകവേദിയെ സജീവമാക്കുക എന്നതിനൊപ്പം ഇന്നലെകളിൽ നാടകവേദികളിൽ വിസ്മയം തീർത്ത, എന്നാൽ ഇന്ന് ദാരിദ്ര്യവും അസുഖങ്ങളും കിടപ്പ് രോഗികളാക്കി മാറ്റിയ നാടക ബന്ധുക്കൾക്ക് ഒരു കൈ സഹായം എന്ന ലക്ഷ്യത്തോടെ, ക്രൗഡ് ഫണ്ടിങ്ങിലൂടെ ധന സമാഹരണം നടത്തി, പ്രമുഖ OTT പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്തു പ്രേക്ഷകരിലെത്തിക്കുന്ന, പരിശീലന പ്രവർത്തനങ്ങൾ കഴിഞ്ഞ എൽഎൻവി യുടെ ടെലി നാടകത്തിന്റെ
റിഹേഴ്സൽ ഉദ്ഘാടനം സംവിധായകനായ ശ്രീജിത്ത് പൊയിൽക്കാവിന്
സ്ക്രി പ്റ്റ് നൽകി നിർവ്വഹിച്ചു.
ശ്രീജിത്ത് പൊയിൽക്കാവ് മറുപടി പ്രസംഗവും ചടങ്ങിൽ എൽ എൻ വി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സുജിത്ത് കപില നന്ദിയും സാനു ആന്റണി, റംഷിദ് എന്നിവർ നേതൃത്വവും നൽകി. എൽ എൻ വി ബഹ്‌റൈൻ അംഗം ശ്രീമതി ബിജി ശിവ സമ്മേളന പരിപാടിയുടെ അവതാരക ആയി.
കേരളത്തിലെ നാടക,ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖരുടെ ലഘു നാടക സംബന്ധിയായ ക്ലാസുകളും,നാടകങ്ങളും മറ്റ് കലാ പരിപാടികൾക്കും ഒപ്പം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള എൽ.എൻ.വി പ്രവർത്തകരുടെ ആശംസകളും ഉൾപ്പെടുത്തി ഒക്ടോബർ മൂന്നാം വാരത്തിലാണ് ഈ പരിപാടിയുടെ ഔദ്യോഗിക സ്ട്രീമിങ്ങ് നടക്കുക.