കേരള സംഗീത നാടക അക്കാദമി ഏകപാത്ര നാടകോത്സവം - എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15.
കോവിഡ്, ഒമിക്രോൺ വ്യാപന തീവ്രതയുടെ പശ്ചാത്തലത്തിൽ ഗവർൺമെന്റും ആരോഗ്യ വകുപ്പും നിർദ്ദേശിച്ച് നടപ്പിലാക്കിയ നിയന്ത്രണങ്ങൾ കർശനമായും പാലിച്ചു, അപേക്ഷ നിബന്ധനകളിൽ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം നാടകാവതരണങ്ങളുടെ റക്കോർഡ് ചെയ്ത സി ഡി ഫെബ്രുവരി 23 നു മുൻപ് സമർപ്പിക്കുക അപ്രായോഗികവും പ്രയാസകരവും ആയിരിക്കുമെന്ന് ബോദ്ധ്യപ്പെടുത്തി, അപേക്ഷയോടൊപ്പം റക്കോർഡ് ചെയ്തു സി ഡി കൾ സമർപ്പിക്കുവാനുള്ള അവസാന തീയതി നീട്ടിവയ്ക്കുന്നതിനുള്ള തീരുമാനം അക്കാദമി സ്വീകരിക്കണമെന്ന് നാടകോത്സവത്തിൽ പങ്കെടുക്കുന്നതിന് സന്നദ്ധത അറിയിച്ച ലോക നാടക വാർത്തകൾ കൂട്ടായ്മയിലെ അംഗങ്ങൾക്കു വേണ്ടി ഒരു കത്ത് അക്കാദമി സെക്രട്ടറിക്ക് നൽകിയിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിൽ ഏകപാത്ര നാടകോത്സവ എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15 ലേക്ക് മാറ്റിവച്ച അക്കാദമി തീരുമാനത്തെ ലോക നാടക വാർത്തകൾ കൂട്ടായ്മ സന്തോഷത്തോടെ സ്വീകരിക്കുന്നു. സ്നേഹാഭിവാദ്യങ്ങൾ അറിയിക്കുന്നു.